പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവറിന് അന്തിമ ധനാനുമതി

  കോന്നി വാര്‍ത്ത : പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവറിന് കിഫ്ബിയുടെ അന്തിമ ധനാനുമതി ലഭിച്ചു. ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവറിന് നിര്‍മാണത്തിനുള്ള അന്തിമ ധനാനുമതി നല്‍കിയത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ സാങ്കേതിക അനുമതി നേടി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട നഗരത്തിന്റെ മുഖഛായ മാറ്റുന്ന ഈ വികസന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും എംഎല്‍എ പറഞ്ഞു. ജില്ലയിലെ ആദ്യത്തെ മേല്‍പ്പാലമാണ് പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിര്‍മിക്കാന്‍ പോകുന്നത്. മേല്‍പ്പാലത്തിന്റെ ആകെ നീളം 703.9 മീറ്ററും, അപ്രോച്ച് റോഡിന്റെ നീളം 240 മീറ്ററുമാണ്. നടപ്പാതയുടെ വീതി 11 മീറ്ററും, അപ്രോച്ച് റോഡിന്റെ വീതി 12 മീറ്ററുമാണ്. 23 സ്പാനുകളാണ് പാലത്തിനുള്ളത്. 46.81 കോടി രൂപയ്ക്കാണ് ഫ്ളൈ ഓവറിന് അനുമതി…

Read More