ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) 54-ാമത് പതിപ്പിന് തുടക്കം കുറിക്കാൻ ഒരുങ്ങവെ, 75 ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ അഥവാ നാളെയുടെ 75 സർഗാത്മകമനസുകൾ എന്ന സംരംഭത്തിന്റെ മൂന്നാം പതിപ്പിൽ പങ്കുചേരുന്നതിനുള്ള രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ ചലച്ചിത്ര പ്രവർത്തകരുടെയും കലാകാരന്മാരുടെയും തിരഞ്ഞെടുപ്പ് പൂർത്തിയായി . സെലക്ഷൻ ജൂറിയും ഗ്രാൻഡ് ജൂറി പാനലുകളും തിരഞ്ഞെടുത്ത ഈ പ്രതിഭകളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പട്ടിക പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരാണ് നാളെയുടെ വാഗ്ദാനങ്ങളായ ഈ സിനിമ പ്രതിഭകൾ. വിജയികളെ അഭിനന്ദിച്ച കേന്ദ്രകേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ നാളെയുടെ 75 സർഗാത്മകമനസുകൾ (75 Creative Minds of Tomorrow) സംരംഭത്തിന്റെ ഭാഗമായി, 10 വിഭാഗങ്ങളിലായി, ഇന്ത്യയിലുടനീളമുള്ള 75 പ്രതിഭാധനരായ യുവ സ്രഷ്ടാക്കളെ നാം…
Read More