കേരളത്തിന്‍റെ അന്താരാഷ്ട്ര തിരയുത്സവത്തിന് പ്രൗഢ തുടക്കം

  കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം. 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി നിർവഹിച്ചു. 30 വയസ് തികയുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു. കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്തെ ഏറ്റവും മികച്ചതാക്കാൻ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. നടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാനവും സർക്കാരും ശക്തമായി അതിജീവിതയ്ക്കൊപ്പമാണെന്ന് സാംസ്കാരിക മന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിലിയൻ സംവിധായകൻ പാബ്ലോ ലോറെയ്ൻ മുഖ്യാതിഥിയായി. ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിനെ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് നൽകി ആദരിച്ചു. പലസ്തീൻ അംബാസിഡർ അബ്‌ദുള്ള എം അബു…

Read More