സ്‌കൂൾ  മേളകൾക്ക് ലോഗോ ക്ഷണിച്ചു

konnivartha.com : നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ മൂന്ന്,നാല്,അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനും 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.   വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് ലോഗോ തയ്യാറാക്കി നൽകാം. ശാസ്ത്രോത്സവം,കലോത്സവം,കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താല്പര്യമുള്ളവർക്ക് മൂന്ന് വിഭാഗത്തിലും പങ്കെടുക്കാം. ബന്ധപ്പെട്ട മേളകളുടെ പ്രതീകങ്ങളും മേളയുടെ തീയതിയും ഉൾപ്പെടുത്തിവേണം ലോഗോ തയ്യാറാക്കാൻ. മേള നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ സി.ഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ അയക്കുന്ന കവറിന് പുറത്ത് ഏത് മേളയുടെ ലോഗോയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലോഗോകൾ ഒക്ടോബർ 15 വൈകിട്ട് 5 മണിയ്ക്ക് മുൻപ് തപാലിൽ ലഭ്യമാക്കണം. വിലാസം: സി എ…

Read More

കോന്നി മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം

അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം സ്ഥലം :കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാള്‍ അനാഥരേയും അഗതികളെയും സംരക്ഷിക്കുന്ന അടൂര്‍ മഹാത്മജന സേവന കേ ന്ദ്രം സ്വന്തമായി ഒരു ബിൽഡിംഗ് പണിയുന്ന ധനശേഖരണത്തിനായി നടത്തുന്ന മിഴിവ് ഫെസ്റ്റ് നമ്മുടെ കോന്നിയില്‍ . കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാളിൽ നന്മയുടെ പൂമരം കാണുക .എത്തിച്ചേരുന്ന ഏതൊരാളും ജീവകാരുണ്യ മേഖലയിൽ പങ്കാളികളാകുന്നു . ഏറ്റവും മികച്ച ദ്യശ്യവിസ്മയ കാഴ്ച കാണുവാനും ലോകത്തിൽ തന്നെ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച 9 D സിനിമ കാണുവാനും മിഴിവ് ഫെസ്റ്റിൽ അവസരം .കൂടാതെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന പത്രങ്ങളുടെ ശേഖരം, പഴംതാളുകള്‍, ട്രാവന്‍കൂര്‍ ഹെറിട്ടേജ് മ്യൂസിയത്തിന്‍റെ പുരാവസ്തു പ്രദര്‍ശനം, ഫൗണ്ടന്‍ ഇനോവേഷന്‍ 9D സിനിമാ പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, കരകൗശല പ്രദര്‍ശനം, വിപണനമേള,…

Read More