തിരുവനന്തപുരം വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുടുങ്ങിയാണ് മരണം. വിഴിഞ്ഞത്തിന് സമീപം ചൊവ്വരയിൽ ഇന്ന് രാവിലെയാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. വീടിന് സമീപത്തെ തെങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുകയാരുന്നു അപ്പുക്കുട്ടനും മകൻ റെനിലും. ഇതിനിടെ ഇരുമ്പ് തോട്ടി കൈയ്യിൽ നിന്നും വഴുതി സമീപത്തെ എലവൺ കെ.വി ലൈനിലേക്ക് വീഴുകയായിരുന്നു. തോട്ടി തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത ലൈനുകൾക്കിടയിൽ കുടുങ്ങി. തുടർന്നാണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്. തൽക്ഷണം തന്നെ മരണപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 35 കാരനായ റെനിൽ ടാക്സി ഡ്രൈവറാണ്.
Read More