മുദ്ര ലോൺ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

  മുദ്രാബാങ്ക് വായ്‍പയെക്കുറിച്ചു നിരവധി ആളുകൾ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? എന്നിങ്ങനെ നിരവധി സംശയങ്ങളും നിലവിൽ ഉണ്ട്. ഇത് എന്താണെന്നു നോക്കാം മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.ശിഷു 50,000 രൂപ വരെയുള്ള വായ്പകൾ…

Read More