വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി; പ്രതീക്ഷിക്കുന്നത് നാല്‍പ്പത് ലക്ഷത്തോളം തീര്‍ഥാടകരെ: മന്ത്രി കെ. രാജന്‍

  ശബരിമലയില്‍ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ഇത്തവണ നാല്‍പ്പത് ലക്ഷത്തോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. പമ്പയില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങളാണ് ശബരിമല തീര്‍ഥാടനത്തിനായി ഇത്തവണ നടത്തിയിട്ടുള്ളത്. ശബരിമല മാസ്റ്റര്‍പ്ലാനിനായി 135.53 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇത്തവണ മാത്രം 30 കോടി രൂപയും അനുവദിച്ചു. അഗ്‌നിശമന സേനയുടെ ക്രമീകരണങ്ങള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, 5000 പേര്‍ക്ക് ഒരേ സമയം ആഹാരം കഴിക്കുന്നതിനുള്ള സൗകര്യം എന്നിങ്ങനെ എല്ലാവിധ ക്രമീകരണങ്ങളും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയായി കഴിഞ്ഞു. വെര്‍ച്വല്‍ ക്യു ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷമുള്ള ഒരു തീര്‍ഥാടനമായതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ ഒഴുക്ക് ക്രമാതീതമായിരിക്കും. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ്…

Read More