പ്രവാസി പുനരധിവാസ പദ്ധതി: വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതി (എൻ ഡി പി ആർ ഇ എം) പ്രകാരം നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കാനാറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ ചർച്ച് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലുള്ള 102 പ്രവാസികൾ ക്യാമ്പിൽ പങ്കെടുക്കുകയും 51 പേർ പദ്ധതി സമർപ്പിക്കുകയും ചെയ്തു. 39 പേർ ബാങ്ക് വായ്പക്ക് അർഹരായി.   തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ നോർക്ക റൂട്ട്സ് റെസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ, സി ഇ ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ജഗദീഷ് ഡി, കാനറാ ബാങ്ക് തൊടുപുഴ ചീഫ് മാനേജർ പി. ആർ വിജയകുമാർ,…

Read More