തിരുവനന്തപുരത്ത് എക്സൈസ് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു

    konnivartha.com: തിരുവനന്തപുരം ജില്ലയിൽ 2024 ലോകസഭ ഇലക്ഷനോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എൻഫോഴ്സ്സ്‌മെന്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുള്ളതാണ്. 2024 ഫെബ്രുവരി 23 മുതൽ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയിൽ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലയെ 2 മേഖലകളാക്കി തിരിച്ച് 2 സ്ട്രക്കിംഗ് ഫോഴ്സ് യൂണിറ്റുകളും കേരള – തമിഴ്നാട് ബോർഡർ കേന്ദ്രീകരിച്ച് ബോർഡർ പട്രോൾ യൂണിറ്റും അതിർത്തി പ്രദേശങ്ങളിലും ഹൈവേകളിലും വാഹന പരിശോധന നടത്തുന്നതിനായി ഹൈവേ പട്രോളിംഗ് യൂണിറ്റും പ്രവർത്തിച്ച് വരുന്നു. ബാർ ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ, അരിഷ്ട കടകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ…

Read More