എല്ലാ ദേവാലയങ്ങളിലും എല്ലാവർക്കും പ്രവേശനം അനുവദിക്കപ്പെടണം: സ്പീക്കർ REPORT : Divakaran Chombola ,(special correspondent WWW.KONNIVARTHA.COM) തലശ്ശേരി: എക്കാലത്തും സഹിഷ്ണുത ഉൾക്കൊണ്ട രാജ്യത്തെ ഏറ്റവും വലിയ മതമാണ് ഹിന്ദുമതമെന്നും, എത് മതത്തേയും ഉൾക്കൊള്ളാൻ ആ മതത്തിന് സാധിച്ചിരുന്നുവെന്നും നിയമസഭാ സ്പീക്കർ അഡ്വ.എ എൻ.ഷംസീർ അഭിപ്രായപ്പെട്ടു. എല്ലാ ദേവാലയങ്ങളിലും എല്ലാവർക്കും പ്രവേശനം അനുവദിക്കപ്പെടണം. ദൈവം സ്നേഹവും, കരുണയും സഹാനുഭൂതിയുമാണ്.ഇവിടെ വെറുപ്പിനും, വിദ്വേഷത്തിനും സ്ഥാനമില്ല’ സഹവർത്തിത്വത്തിനും, സാഹോദര്യത്തിനും ഇടം നൽകാതെ ബോധപൂർവ്വം പരസ്പരം യുദ്ധം ചെയ്യാൻ ചിലർപ്രേരിപ്പിക്കുകയാണിപ്പോൾ.വൈവിധ്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ആശയം മുന്നോട്ട് വെക്കുന്ന രാജ്യമാണ് ഇന്ത്യ. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ഇന്നത്തെ അവസ്ഥയിലേക്ക് മാറ്റിയെടുത്തത് നാരായണ ഗുരുവാണ്. ഗുരു ഉഴുതുമറിച്ച മണ്ണിലാണ് പുരോഗമന ചിന്തകളും പ്രസ്ഥാനങ്ങളും ഉയർന്ന് വന്നത്.എന്നാലിപ്പോൾ പ്രതിലോമ വർഗ്ഗീയ ശക്തികൾ കാലത്തെ തിരിച്ചു കൊണ്ടുപോകാൻ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുദർശനങ്ങൾ കൊണ്ടു തന്നെ ഇതിനെ പ്രതിരോധിക്കാൻ…
Read More