കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പോലും പരിശോധനയ്ക്ക് തയാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസം മുട്ടല്‍, മണമോ രുചിയോ നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം നിരീക്ഷണത്തില്‍ തുടരുകയും, കോവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം. പരിശോധനയ്ക്ക് വിധേയരാകാതെ മറ്റുളളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ രോഗവ്യാപനത്തിനുളള സാധ്യത കൂടും. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സൗജന്യമാണ്. ജില്ലയില്‍ കോവിഡ്-19 പരിശോധന നടത്തുന്ന സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പളളി താലൂക്ക് ആശുപത്രി, വല്ലന സാമൂഹ്യ ആരോഗ്യ…
Read More