പുതുമയാര്‍ന്ന ഡിജിറ്റല്‍ വിഭവങ്ങള്‍ ആസ്വദിച്ച് പഠിക്കണം: മുഖ്യമന്ത്രി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തൊട്ടാകെയും പത്തനതിട്ട ജില്ലയിലും എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം പരിപാടി സംഘടിപ്പിച്ചത് ഓണ്‍ലൈനായാണ്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവ ദിനത്തില്‍ കുട്ടികള്‍ക്ക് സന്ദേശം അയച്ചു. എല്ലാ സ്‌കൂളുകളിലേയും കുട്ടികള്‍ക്കും സന്ദേശം സ്‌കൂള്‍ മുഖേന പങ്കുവച്ചു. പുതുമയാര്‍ന്ന ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അത് ആസ്വദിച്ച് പഠിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു. ദുരന്തഭീഷണി ഒഴിയുന്ന മുറയ്ക്ക് വിദ്യാലയത്തിലേക്ക് പോകാമെന്നുള്ള പ്രതീക്ഷയും കുട്ടികള്‍ക്ക് നല്‍കിയാണ് സന്ദേശം അവസാനിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നതായും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ കുറിക്കുന്നു. മുഖ്യമന്ത്രിയുടെ സന്ദേശം ഇങ്ങനെ:- സ്‌കൂള്‍ ദിനങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് വിദ്യാര്‍ഥികള്‍ എന്നറിയാം. ഇന്നു സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ ക്ലാസില്‍ വന്നിരിക്കേണ്ട കുട്ടികള്‍ക്ക് അതിനു കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നമ്മളിപ്പോഴും കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് കരകയറിയിട്ടില്ല.…

Read More