“ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി” വി കോട്ടയം സോണൽ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : “ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി” കോന്നി വി- കോട്ടയം സോണൽ നേതൃത്വത്തിൽ “എന്റെ ഗ്രാമം വിശപ്പു രഹിത “എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ശ്യാംലാൽ ഉദ്ഘാടനം ചെയ്തു . എല്ലാദിവസവും അര്‍ഹരായവരുടെ വീടുകളിൽ ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. സോണൽ ചെയർമാൻ ഷിബു ചെറിയാൻ, സി പി ഐ (എം) ലോക്കൽ സെക്രട്ടറി പിജി പുഷ്പരാജൻ, ബ്രാഞ്ച് സെക്രട്ടറി പി ജി പ്രകാശ്, ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകരായ ജയകുമാർ, ബിബിയാൻസ്, എം ആർ രതീഷ്, രതീഷ് രാജൻ, രാജേഷ് എന്നിവർ പങ്കെടുത്തു. സൊസൈറ്റിയുടെ സന്നദ്ധ വാളണ്ടിയർമാർ ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി വീടുകളിൽ എത്തിച്ചു നൽകും. ദിവസവും…
Read More