ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ വൈദ്യുതിയെത്തി

  മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു കോന്നി വാര്‍ത്ത : നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണം കാഴ്ച്ചവയ്ക്കുന്നതെന്ന് സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയിലെ വൈദ്യുതീകരണം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് 19, നിപ, രണ്ട് പ്രളയങ്ങള്‍, കടല്‍ ക്ഷോഭം തുടങ്ങി നിരവധി പ്രതിസന്ധികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അതിജീവിച്ചു. ആത്മ വിശ്വാസത്തോടെയാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇതിന്റെ അവസാന ഘട്ടത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിരവധി നൂതന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കി. പതിനാല് ദിവസത്തിനകം നാല്‍പ്പത് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വി.എസ് അച്ച്യുതാനന്ദന്റെ കാലഘട്ടത്തില്‍ പ്രഖ്യാപിച്ചതാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം. ഇതിനായി കുറഞ്ഞത് ഒരുകോടി രൂപ കെഎസ്ഇബി…

Read More