ഇലന്തൂര്‍ ഗവ.കോളജിന് സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. ഖാദി ബോര്‍ഡ് ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കോളജിനായി ലഭ്യമാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2016 ഡിസംബറിലാണ് ഖാദി ബോര്‍ഡിന്റെ സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറാനുള്ള സര്‍ക്കാര്‍ തല നടപടികള്‍ ആരംഭിച്ചത്. വീണാ ജോര്‍ജ് എംഎല്‍എ റവന്യൂ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഭൂമി അളന്ന് വേര്‍തിരിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് 2016 ഡിസംബറില്‍ കത്ത് നല്‍കിയിരുന്നു. പിന്നീടാണ് ഭൂമി അളന്ന് വേര്‍തിരിക്കുകയും വില നിര്‍ണയം ഉള്‍പ്പടെ നടത്തി സ്ഥല കൈമാറ്റ റെക്കോര്‍ഡുകള്‍ തയാറാക്കിയത്. ഏഴ് ഗവണ്‍മെന്റ് കോളജുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 2017 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലൂടെ 100 കോടി രൂപ അനുവദിച്ചു.…
Read More