konnivartha.com: കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എൻ വാസവൻ നിർദ്ദേശം നൽകി. കർക്കിടകവാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലി തർപ്പണം നടക്കുന്ന കേന്ദ്രങ്ങളുണ്ട്. തിരുവല്ലം, ശംഖുമുഖം, വർക്കല, തിരുമുല്ലവാരം, ആലുവ അരുവിക്കര എന്നീ ആറ് കേന്ദ്രങ്ങൾ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന വലിയ കേന്ദ്രങ്ങളാണ്. ഈ ആറ് കേന്ദ്രങ്ങളിലെ നടത്തിപ്പ് രീതി എല്ലാ ബലിതർപ്പണ കേന്ദ്രങ്ങളിലും ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ പിന്തുടരണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഇതാദ്യമായാണ് എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തിൽ അവലോകന യോഗങ്ങൾ നടത്തി മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ തീരുമാനിക്കുന്നത്. ജില്ലാ കളക്ടർമാരുടെ ചുമതലയിലായിരിക്കണം മറ്റ് സ്ഥലങ്ങളിലെ…
Read More