ഈജിപ്തിലെ കെയ്‌റോയിൽ അന്താരാഷ്ട്ര കാർഷിക പ്രദർശനമേള നടന്നു

  ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന സഹാറ അന്താരാഷ്ട്ര കാർഷിക പ്രദർശനമേളയുടെ 37-ാമത് പതിപ്പിൽ, ‘ഇന്ത്യൻ കയർ പവലിയൻ’, ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു. 2025 സെപ്റ്റംബർ 14 മുതൽ 16 വരെ കെയ്‌റോയിലെ ഈജിപ്ത് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് (ഇഐഇസി) അന്താരാഷ്ട്ര കാർഷിക പ്രദർശനമേള സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ, ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ സുരേഷ് കെ. റെഡ്ഡി ഇന്ത്യൻ കയർ പവലിയൻ ഉദ്ഘാടനം ചെയ്യുകയും കയർ സംരംഭകരുടെ സ്റ്റാളുകൾ സന്ദർശിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. ഈജിപ്തിലെ ഇന്ത്യൻ എംഎസ്എംഇകളുടെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിക്കുകയും ഇന്ത്യൻ കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.പുതിയ വിപണികൾ കണ്ടെത്താനും ആഗോളതലത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനും അദ്ദേഹം സംരംഭകരെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള പത്ത് സംരംഭകർ പ്രദർശനത്തിൽ പങ്കെടുത്തു. എംഎസ്എംഇ മന്ത്രാലയ ഡയറക്ടറും കയർ ബോർഡ്സെക്രട്ടറിയുമായ അരുൺ ജ്ഞാനശേഖരൻ…

Read More