കോന്നിയിൽ അഡ്മിഷൻ ആരംഭിച്ചു

  konnivartha.com: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ സൗജന്യമായി നടത്തുന്ന “റെഡിമിക്സ് കോൺക്രീറ്റ് പ്ലാന്‍റ് ഓപ്പറേറ്റർ” കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കെട്ടിട നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ റെഡി മിക്സ് കോൺക്രീറ്റ് രംഗത്ത് ഇന്ത്യയിലും വിദേശത്തും സ്ഥിരതയുള്ള ഒരു തൊഴിൽ നേടുന്നതിന് ഈ കേഴ്സിലൂടെ സാധിക്കും.കേഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി നേടുന്നതിനുള്ള പിന്തുണയും ഉറപ്പ് വരുത്തുന്നു. യോഗ്യത : ITI കാലാവധി : 2 മാസം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9188910571  

Read More

ബി എസ് സി ഫുഡ്‌ ടെക്നോളജി :കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ 9 റാങ്ക്

konnivartha.com: കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ്സ് വകുപ്പിന്റെ കീഴിൽ ഉള്ള കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡിയുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ ആറാം സെമസ്റ്റർബി എസ് സി ഫുഡ്‌ ടെക്നോളജി ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ പത്ത് റാങ്കിൽ ഒമ്പതും നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് .കോളേജിൽ നിന്നും പരീക്ഷ എഴുതിയ 40 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി സി എഫ് ആര്‍ ഡി കോളേജിലെ ബി എസ് സി ഫുഡ്‌ ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ആദ്യ പത്തു റാങ്കില്‍ ഒന്‍പതും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ആയിഷാ ഹുസൈന് ആണ് ഒന്നാം റാങ്ക്…

Read More

കൈറ്റിന്‍റെ  ‘സമഗ്രപ്ലസ്’ പോർട്ടലിൽ ഇനി ഹയർ സെക്കന്ററി ചോദ്യ ശേഖരവും

  konnivartha.com: പരിഷ്‌ക്കരിച്ച ‘സമഗ്ര പ്ലസ്’ പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന ‘ചോദ്യശേഖരം’ (Question Bank) തയ്യാറാക്കി കൈറ്റ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവിൽ ‘സമഗ്രപ്ലസ്’ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം ‘സമഗ്രപ്ലസ്’ പോർട്ടലിലെ Question Bank ലിങ്ക് വഴി ഈ സംവിധാനങ്ങൾ ഉപയോഗിക്കാനാകും. മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം എന്നിങ്ങനെ യഥാക്രമം തിരഞ്ഞെടുത്താൽ ആ അദ്ധ്യായത്തിലെ ചോദ്യങ്ങൾ ക്രമത്തിൽ കാണാനാകും. ചോദ്യത്തിന് നേരെയുള്ള ‘View Answer Hint’ ക്ലിക്ക് ചെയ്താൽ അതിനുള്ള ഉത്തര സൂചികയും ദൃശ്യമാകും. ഹയർ സെക്കന്ററി അധ്യാപകർക്ക് വ്യത്യസ്ത ടേമുകൾക്കും അദ്ധ്യായങ്ങൾക്കും അനുസൃതമായ ചോദ്യപേപ്പറുകൾ അനായാസേന തയ്യാറാക്കാൻ സൗകര്യമൊരുക്കുന്നു എന്നതാണ് ‘സമഗ്രപ്ലസി’ന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതിനായി…

Read More