konnivartha.com: കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്സറി, തേന്‍സംസ്‌കരണശാല, അശോകവനം, തുളസീവനം, നക്ഷത്രവനം, ക്രാഫ്റ്റ് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. കാട്ടില്‍ കൂട്ടംതെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങള്‍ കെട്ടിവച്ച് ആനസവാരിക്കും സൗകര്യമുണ്ട്. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ മാലിന്യ സംസ്‌കരണ ഉപാധികള്‍, പ്ലാസ്റ്റിക് രഹിതപ്രദേശം, വൃത്തിയുള്ളശുചിമുറികള്‍, ഡിസ്പോസിബിള്‍ വസ്തുക്കളുടെ നിരോധനം തുടങ്ങിയവപരിഗണിച്ചാണ് ഗ്രേഡ് ചെയ്തത്.
Read Moreടാഗ്: eco tourism
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു
konnivartha.com: പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ ചേർത്തു നിർത്തുന്ന തരം വികസനപ്രവർത്തനങ്ങളാണ് നാടിന് ആവശ്യം എന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനകളുടെ പുനരധിവാസത്തിന് ഇത്തരത്തിൽ ഒരു ആശയം മറ്റെവിടെയും നടപ്പാക്കപ്പെട്ടിട്ടില്ല. പ്രകൃതി സംരക്ഷണത്തിന്റെ ദ്വിമുഖ ദൗത്യമാണ് കാപ്പുകാട് പദ്ധതിയിലൂടെ നടപ്പാവുന്നത്. ഇവിടത്തെ വനാശ്രിത സമൂഹമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തേക്ക് 25 വർഷത്തെ ഗ്യാരണ്ടിയിൽ 1.7 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമിച്ചിട്ടുണ്ട്. ഇത്തരത്തിൽ വനാശ്രിത സമൂഹത്തെയും വനാതിർത്തിയിൽ താമസിക്കുന്ന ജനവിഭാഗങ്ങളെയും ചേർത്തു നിർത്തുന്ന പദ്ധതികൾ നടപ്പാക്കുക എന്നത് രണ്ടാം പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് എന്നും മന്ത്രി അറിയിച്ചു. കേരള…
Read Moreകൊക്കാത്തോട് കാട്ടാത്തി പാറ: വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല
konnivartha.com : കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടെയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന്‍ മുന്‍പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ ഉറക്കം പിടിച്ചിരിക്കുന്നു . കാട്ടാത്തി പാറ സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ് കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി…
Read Moreബ്രട്ടീഷ് തനിമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം
ബ്രട്ടീഷ് പഴമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം കോന്നി വാര്‍ത്ത ഡോട്ട് കോം എഡിറ്റോറിയല്‍ : രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോക്ഷിക്കുമ്പോള്‍ ബ്രട്ടീഷ് ഭരണകാലത്തെ ചില ശേഷിപ്പുകള്‍ കോന്നിയില്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു . 200 വര്‍ഷത്തോളം പഴക്കം ഉള്ള കോന്നിയിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിന് (ഐ ബി ) കൂടി കോന്നിയിലെ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കണം എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം അഭിപ്രായപ്പെടുന്നു . ബോർഡി ലോൺ സായിപ്പ് വനംവകുപ്പ് മേധാവിയായിരുന്നപ്പോഴാണ് ഇവിടെ ബംഗ്ലാവ് പണിയുന്നത്. ആറ്റുതീരങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ കണ്ടെത്തി ബംഗ്ലാവുകൾ പണിയുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു . സമുദ്രനിരപ്പിൽനിന്നു 1000 മീറ്റർ പൊക്കത്തിലാണ് ബംഗ്ലാവ് പണിതിരിക്കുന്നത്. ബംഗ്ലാവ് മുരുപ്പെന്നാണ് നാട്ടിൽ അറിയപ്പെടുന്ന ഓമനപ്പേര്. കോന്നിയിലെ തടി വ്യാപാരവുമായി ബന്ധപ്പെട്ടും ഏറെ ചരിത്രം ഉള്ള…
Read Moreവനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു
വനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു .കോന്നി പോസ്റ്റ് ഓഫീസിന്റെ സമീപമായി 1992 ല്‍ വനം വകുപ്പിന്‍റെ ഒരേക്കര്‍ സ്ഥലത്ത് നട്ടു പിടിപിച്ച തോട്ടം അപൂര്‍വ്വ പച്ചമരുന്നുകളുടെ കലവറയാണ് .ചെറുതും വലുതുമായ സസ്യങ്ങൾ തഴച്ചു വളരുന്നു . പാമ്പിന്‍ വിഷ സംഹാരിയായ അണലി വേഗ,പിത്ത കഫങ്ങൾ ശമിപ്പിക്കും, മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക് ഉള്ള അഗത്തി,ദുഷ്ടവൃണം,വാതരക്തം, വിഷഹാരി, ചൊറി,കുഷ്ഠം എന്നിവ ശമിപ്പിക്കുന്ന അകില്‍ ,വാതം, ഹൃദ്രോഗം, ത്വഗ്‌രോഗങ്ങൾ, ലൈംഗികശേഷിക്കുറവ്, വിരശല്യം, വയറുകടി തുടങ്ങിയവ കുറയ്ക്കുന്നതിന് ഉള്ള അക്രോട്ട്,പ്രമേഹം, നീർക്കെട്ട് ഉള്ള അടമ്പ് ,കഫം, പിത്തം, ജ്വരം, അതിസാരം, ഛർദ്ദി എന്നിവ കുറയ്ക്കുന്ന അതിവിടയം,മൂത്രത്തിലെ കല്ല് പോകുവാന്‍ അപ്പ ,അയമോദകം,അമൃത്,അയ്യപ്പന,അരണമരം,അരളി,അവിൽപ്പൊരി,അസ്ഥിമരം,അമ്പൂരിപ്പച്ചില,വള്ളി ചെടികളായ ആടലോടകം,ആകാശവല്ലി,ആച്ചമരം,ആനക്കയ്യൂരം,ആനക്കൊടിത്തൂവ,ആനച്ചുണ്ട,ആനച്ചുവടി,ആനത്തകര,ആനപ്പരുവ തുടങ്ങിയ നൂറു കണക്കിന് പച്ചമരുന്നുകള്‍ ഇവിടെ ഉണ്ട് .ഇതെല്ലം കാണുന്നതിനു ചെങ്കല്‍ നിരത്തിയ പാതയും ഒരുക്കിയിട്ടുണ്ട് . .ഒരില,മൂവില ,കനലാടി,കച്ചോലം ,നീര്‍…
Read Moreഒരു ദിവസ വിനോദ സഞ്ചാര കേന്ദ്രത്തിലൂടെ മനസ്സിനെ വിടാം
കോന്നി, പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി യാത്ര എറണാകുളം , കോട്ടയം, ഇടുക്കി , ആലപ്പുഴ , കൊല്ലം, തിരുവനന്തപുരം ജില്ലക്കാർക്ക് എറ്റവും അനുയോജ്യമായ ഒരു വൺഡെ പിക്‌നിക് പ്ലാൻകോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശിമനോഹരമായ വനമേഖല കോന്നി കല്ലേലി അച്ചന്‍കോവില്‍ ചെങ്കോട്ട വഴി തെന്മല .അതിരാവിലെ 6 മണിക്ക് കോന്നി എത്തുക .കോന്നി ഇക്കോ ടൂറിസം കേന്ദ്രം തുറക്കുവാന്‍ രാവിലെ 9 മണി യാകും .അതിനാല്‍ നേരെ അടവി കുട്ടവഞ്ചി സവാരിക്ക് പോകാം .അവിടെ എത്തുമ്പോള്‍ കുട്ടവഞ്ചി സവാരിയ്ക്ക് വേണ്ടി സമയം ആകും .ഇവിടെ നിന്നും നേരെ കോന്നി ആനകൂട് .ശേഷം രണ്ടു വഴി മുന്നില്‍ ഉണ്ട് .കോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി മനോഹരമായ വനമേഖല കോന്നി കല്ലേലി അച്ചന്‍കോവില്‍ ചെങ്കോട്ട വഴി തെന്മല വനമേഖല…
Read More