ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇ പാസിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് പോലീസ് സഹായം ലഭ്യമാക്കുമെന്ന് മുന്‍പ് അറിയിച്ചിരുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ പേര്, ജനന തീയതി തുടങ്ങിയ 15 ലധികം വിവരങ്ങള്‍ പോലീസിന് നല്‍കിയാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായിക്കുമെന്നാണ് അറിയിച്ചത്. ഈ വിശദാംശങ്ങള്‍ 9497976001 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയച്ചാല്‍ മതിയെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ നമ്പരിലേക്ക് വിളിച്ചാല്‍ ഇ പാസ് ലഭിക്കുമെന്ന തരത്തില്‍ ആളുകള്‍ വ്യാപകമായി വിളിക്കുന്നതായും നമ്പര്‍ ലഭ്യമാക്കിയതിന്റെ ഉദ്ദേശ്യം വ്യക്തമായി മനസിലാക്കാതെയാണ് ഇതെന്നും ജില്ലാ പോലീസ് മേധാവി…
Read More