നവരാത്രി മഹോത്സവം :മുന്നൂറ്റി നങ്ക പല്ലക്ക് ഘോക്ഷയാത്ര ശുചീന്ദ്രത്തുനിന്നും പുറപ്പെട്ടു പത്മനാഭപുരം കൊട്ടാരത്തിലെ ഉടവാൾ കൈമാറ്റം നാളെ നടക്കും . konnivartha.com: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതിദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ നിന്നും കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി സെപ്റ്റംബർ മാസം 20ന് തമിഴ്നാട്ടിൽ നിന്നും യാത്ര തിരിക്കും. ഇതിന് മുന്നോടിയായി ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) യുടെ പല്ലക്ക് ഘോക്ഷയാത്രയ്ക്ക് ഭക്തലക്ഷങ്ങള്‍ വരവേല്‍പ്പ് നല്കി . നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് മികവ് കൂട്ടാനായി തമിഴ്നാട് മുതൽ തിരുവനന്തപുരം വരെയും തിരുവനന്തപുരം മുതൽ തമിഴ്നാട് വരെയും കേരള പോലീസും തമിഴ്നാട് പോലീസും ഗാർഡ് ഓഫ് ഓണർ നൽകി വിഗ്രഹത്തോടൊപ്പം അകമ്പടി സേവിക്കും . വിഗ്രഹ ഘോഷയാത്ര…
Read More