കോന്നി വാര്‍ത്ത ഡോട്ട് കോം : വളളികോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്. യോഗ്യത പത്താം ക്ലാസ്, എല്‍.എം.വി ലെസന്‍സ്, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധരേഖകളും ഈമാസം 13നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.ഫോണ്‍: 0468-2350229, 9447843543
Read More