കെ എസ് റ്റി പി റോഡ്‌ പണിമൂലം കോന്നിയില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുന: സ്ഥാപിക്കും

  KONNI VARTHA.COM : കെ എസ് റ്റി പി റോഡു പണികളുടെ പേരില്‍ കോന്നി മേഖലയില്‍ 4 മാസമായി മുടങ്ങിയ കുടിവെള്ള വിതരണം ഒരാഴ്ചയ്ക്ക് ഉള്ളില്‍ പൂര്‍ണ്ണമായും പുന : സ്ഥാപിക്കും എന്ന് കെ എസ് റ്റി പി അധികാരികള്‍ രേഖാമൂലം അറിയിച്ചു . കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിക്ഷേധിച്ച് കോന്നി പഞ്ചായത്ത് വൈസ് പ്രസി: റോജി എബ്രഹാം മെമ്പര്‍ അനി സാബു എന്നിവര്‍ കോന്നി എലിയറക്കല്‍ ജങ്ക്ഷനില്‍ ഇന്ന് രാവിലേ മുതല്‍ വെയില്‍ കൊണ്ട് സമരം നടത്തി . വൈകിട്ട് നാല് മണിയോട് കൂടി കെ എസ് റ്റി പി അധികൃതര്‍ എത്തി ചര്‍ച്ച നടത്തി . രണ്ടു ദിവസത്തിന് ഉള്ളില്‍ കോന്നി ,എലിയറക്കല്‍ മേഖലയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വകയാര്‍ മേഖലയിലും കുടിവെള്ളം വിതരണം ചെയ്യുവാന്‍ ഉള്ള നടപടി സ്വീകരിച്ചതായി അറിയിച്ചു .ഇതിനെ തുടര്‍ന്ന്…

Read More