ഇ.ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റില്. കൊടുങ്ങല്ലൂര് പോലീസ് സ്റ്റേഷനിലെ ഷഫീര് ബാബുവിനെയാണ് കര്ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്സില് നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസുകാരനുള്പ്പെടെ ആറുപേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.ദക്ഷിണ കര്ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഇവര് പരിശോധന നടത്തി പോയതിനുശേഷമാണ് തട്ടിപ്പിനിരയായി എന്ന് വീട്ടുകാര് തിരിച്ചറിയുകയായിരുന്നു. ഉടന് തന്നെ പോലീസില് പരാതി നല്കി.ദക്ഷിണ കര്ണാടക പോലീസ് ഉദ്യോഗസ്ഥര് നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്സില് ഷഫീര് ബാബുവിനെ തേടി എത്തുകയായിരുന്നു. ഫഷീര് ബാബുവിന്റെ അറസ്റ്റിനുപിന്നാലെ കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളെ പോലീസ് കര്ണാടകയിലേക്ക് കൊണ്ടുപോയി.
Read Moreടാഗ്: ‘Dried Oregano’ food banned
‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു
konnivartha.com : കേയാ ഫുഡ് ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (Keya food international Pvt. Ltd) ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’ (‘Dried Oregano-Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തിൽ ഇത് ഓൺലൈൻ/പൊതുമാർക്കറ്റുകൾ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. ഈ ഭക്ഷ്യ വസ്തുവിൽ സാൽമൊണല്ല രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് നിരോധനം. ഈ ഉത്പന്നം പൊതുവിപണിയിൽ നിന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ അവ തിരികെ നൽകണമെന്നും സംസ്ഥാനത്ത് വിപണികളിൽ ഈ ഉത്പന്നം നിലവിൽ ലഭ്യമാകുന്നുണ്ടെങ്കിൽ വകുപ്പിന്റെ ടോൾ ഫ്രീ നമ്പരായ 1800 425 1125 ൽ അറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
Read More