konnivartha.com: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), ഇന്ത്യൻ തീരസംരക്ഷണസേന(ഐസിജി) എന്നിവ സംയുക്തമായി നടത്തിയ ദൗത്യത്തിൽ മാലദ്വീപിലേക്ക് പോയ ഒരു ടഗ്-ബാർജ് കപ്പലിൽ നിന്ന് 33 കോടി രൂപ വിലമതിക്കുന്ന 29.954 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഡിആർഐ ഉദ്യോഗസ്ഥർ രൂപീകരിച്ച പ്രത്യേക ഇന്റലിജൻസ് സംവിധാനമാണ് ഈ പിടിച്ചെടുക്കലിലേക്ക് നയിച്ചത്. തൂത്തുക്കുടി പഴയ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഒരു ടഗ് കപ്പൽ പാറക്കല്ലുകൾ നിറച്ച ഒരു ബാർജ് ബന്ധിപ്പിച്ച് മാലദ്വീപിലേക്ക് നീങ്ങുകയായിരുന്നു. തൂത്തുക്കുടി ആസ്ഥാനമായുള്ള ഒരു സംഘം കപ്പലിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെ യാത്രയ്ക്കിടെ നടുക്കടലിൽ രഹസ്യമായി വലിയ അളവിൽ ഹാഷിഷ് ഓയിൽ ബാർജിലേക്ക് കയറ്റിയതായി വെളിപ്പെടുത്തി.ഡിആർഐയുടെ നിർദ്ദേശപ്രകാരം, ഇന്ത്യൻ തീര സംരക്ഷണ സേന കന്യാകുമാരി തീരത്ത് കടലിന്റെ നടുവിൽ കപ്പൽ തടയുകയും തൂത്തുക്കുടി പുതിയ തുറമുഖത്തേക്ക് തിരികെ എത്തിക്കുകയും ആയിരുന്നു. കപ്പലിൽ മയക്കുമരുന്ന് കയറ്റിയതിന്…
Read More