വിദ്യാവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃക്ഷ തൈ നട്ട് നല്ല രീതിയില്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പാരിതോഷികം നല്‍കുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തണ്ണിത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റേയും ഡോര്‍മറ്ററിയുടേയും എലിമുളളും പ്ലാക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫോറസ്ട്രി ക്ലബിന്റെയും വിദ്യാവന നിര്‍മാണത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പട്ടയ വിതരണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ചെറുതും വലുതുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ കര്‍മ കുശലതയോടെ മുന്നോട്ടു പോകുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രകടമായ മാറ്റങ്ങള്‍ വനം വകുപ്പിന് ഉണ്ടാകും. ജില്ലയില്‍ 121 മാതൃക ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആണ് ഉള്ളത്. ഇനി നാല് എണ്ണത്തിന്റെ കൂടെ പണി പൂര്‍ത്തിയായാല്‍ എല്ലാ ഫോറസ്റ്റ് ഓഫീസുകള്‍ക്കും മികച്ച കെട്ടിടം ഉള്ള ജില്ലയായി പത്തനംതിട്ട മാറും. കാട്ടുപന്നിയെ ശല്യ മൃഗമായി…
Read More