ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ് ഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്ന കോവിഡ് പോസിറ്റീവായവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കുന്നുണ്ട്. കേന്ദ്ര മാർഗനിർദേശങ്ങൾ പ്രകാരമുള്ള പരിശോധനയാണ് നടത്തുന്നത്. ആദ്യഘട്ടത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ചുള്ള ഹൈ റിസ്ക് രാജ്യങ്ങളിൽ റഷ്യ ഇല്ലാത്തത് കൊണ്ടാണ് അവിടെ നിന്നും വന്ന ചിലരെ അന്ന് പരിശോധിക്കാതിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ ഹൈ റിസ്ക് രാജ്യങ്ങളുടെ കൂട്ടത്തിൽ റഷ്യയുണ്ട്. ഇപ്പോൾ റഷ്യയിൽ നിന്നു വരുന്ന യാത്രക്കാരേയും പരിശോധിക്കുന്നതായി മന്ത്രി പറഞ്ഞു. അട്ടപ്പാടി സന്ദർശനം ഫീൽഡ്തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായിരുന്നു. അട്ടപ്പാടിയിലെ സന്ദർശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ല. തലേദിവസം തീരുമാനിച്ച ഒരു സന്ദർശനമായിരുന്നു…
Read More