ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നു

  പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജില്ലാ പഞ്ചായത്തില്‍ നിലവില്‍വന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷനായ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന എന്‍. നന്ദകുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കമ്മിറ്റി രൂപികരിച്ചത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍? അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ഒരു തരത്തിലുമുള്ള നയപരമായ തീരുമാനങ്ങളും കൈക്കൊള്ളാന്‍ പാടുള്ളതുമല്ല. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കുകയും അതിന്റെ മിനിട്‌സ് സൂക്ഷിക്കേണ്ടതുമാണ്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ അധികാരങ്ങള്‍? ജീവനക്കാര്‍ക്കുള്ള ശമ്പളം, പെന്‍ഷന്‍, യാത്രാപ്പടി എന്നിവ നല്‍കുക, വൈദ്യുതി ചാര്‍ജ്, കുടിവെള്ള ചാര്‍ജ്,…

Read More