കളക്‌ടേഴ്‌സ്@സ്‌കൂള്‍പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍

KONNIVARTHA.COM : സ്‌കൂളുകളിലെ മാലിന്യശേഖരണത്തിന്റേയും തരംതിരിക്കലിന്റേയും ബോധവത്ക്കരണം വിദ്യാര്‍ത്ഥികളില്‍ നടത്തുന്ന പദ്ധതിയായ കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഓമല്ലൂര്‍ഗവ. എച്ച്.എസ്.എസ് ല്‍ നടന്ന ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു.   വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളിലൂടെ മാലിന്യ സംസ്‌കരണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച് ഭാവിയില്‍ പൊതുസമൂഹത്തിനുതന്നെ മാലിന്യം സമ്പത്താണെന്നും അവ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിച്ചാല്‍ മാത്രമേ പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാകാതിരിക്കുകയുള്ളൂവെന്നും മനസിലാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇപ്പോഴും നമുക്കിടയിലെ ഭൂരിഭാഗം ജനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് അരികുകളില്‍ നിക്ഷേപിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത് മനുഷ്യജീവനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്. ഇവയ്‌ക്കൊരു മാറ്റം വന്നാല്‍ മാത്രമേ നമ്മുടെ നാട്ടിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളു.  ഇതിനായി എല്ലാ വിദ്യാര്‍ത്ഥികളിലും പുതിയൊരുശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിന്  കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി സഹായമാകും.  …

Read More