മികച്ച ജില്ലാ കളക്ടർ എ. ഗീത; മികച്ച കളക്ട്രേറ്റ് വയനാട്

റവന്യു സർവേ അവാർഡുകൾ പ്രഖ്യാപിച്ചു     ഈ വർഷത്തെ (2022-23) സംസ്ഥാന റവന്യു-സർവെ അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച ജില്ലാ കലക്ടർ പുരസ്‌കാരത്തിന്  വയനാട് ജില്ലാ കലക്ടർ എ ഗീത അർഹയായി. മികച്ച സബ് കലക്ടറായി  മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റവന്യു ഡിവിഷണൽ ഓഫീസറായി പാലക്കാട് ആർഡിഒ ഡി. അമ്യതവല്ലിയും മികച്ച ഡപ്യൂട്ടി കലക്ടർ(ജനറൽ)ആയി ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സന്തോഷ്‌കുമാർ എസ് എന്നിവർ അർഹരായി. മികച്ച ഡെപ്യൂട്ടി കലക്ടർമാരായി എൻ ബാലസുബ്രഹ്‌മണ്യം (എൽ ആർ വിഭാഗം, പാലക്കാട്) ഡോ. എം സി റെജിൽ(ആർ.ആർ വിഭാഗം മലപ്പുറം) ആശ സി എബ്രഹാം(ഡിസാസ്റ്റർ മാനേജ്‌മെന്റ്, ആലപ്പുഴ) ശശിധരൻപിള്ള(എൽഎ വിഭാഗം കാസറഗോഡ്) ഡോ. അരുൺ ജെ.ഒ(എൽ എ-എൻഎച്ച്) മികച്ച തഹസിൽദാർമാരായി നസിയ കെ എസ്(പുനലൂർ) സി പി മണി(കൊയിലാണ്ടി) റെയ്ച്ചൽ കെ വർഗീസ്(കോതമംഗലം)മികച്ച എൽ ആർ വിഭാഗം തഹസിൽദാർമാരായി ഷാജു…

Read More

പത്തനംതിട്ട ജില്ലക്കാര്‍ക്ക് അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയെ ഓര്‍മ്മയുണ്ടോ

  രാഷ്‌ട്രീയ പാർട്ടികളുടെ രക്തസാക്ഷികൾക്ക്‌ രക്തസാക്ഷി മണ്ഡപങ്ങളും ആണ്ടോടാണ്ട്‌ അനുസ്മരണ സമ്മേളനങ്ങളുമുണ്ടാകുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധത്തിൽ കൊല്ലപ്പെട്ട അമർ ജവാന്‍റെ ത്യാഗോജ്ജല ജീവബലി വിസ്മൃതിയിലാണ്ടു പോകുന്നു. ഡിസംബർ 19: ഇൻഡോ – പാക്‌ യുദ്ധത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട ജില്ലക്കാരൻ അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയുടെ ഓർമ്മ ദിനമാണ് . പന്തളത്തിനടുത്ത്‌ കുളനട പനങ്ങാട്‌ മുണ്ടുവേലിൽ കിഴക്കേതിൽ വീട്ടിൽ പരേതരായ രാഘവൻ പിള്ളയുടെയും ജാനകിയമ്മയുടെയും. മകനായ ഭാർഗ്ഗവൻ രാഘവൻ പിള്ള ഇൻഡ്യൻ ആർമ്മിയിൽ ജോലി ചെയ്തുവരവേ 1971 ലെ ഇൻഡോ – പാക്‌ യുദ്ധത്തിലാണു വീര്യ മൃത്യൂ വരിച്ചത് . ‌. 1971 ലെ ഇന്തോ- പാക്‌ യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിൽ വച്ച്‌ (ഇപ്പോഴത്തെ ബംഗ്ലാദേശ്‌) പാക്‌ പട്ടാളത്തിന്റ്‌ കുഴി ബോംബ്‌ ആക്രമണത്തിലാണു 26 ആം വയസ്സിൽ യുവജവാൻ കൊല്ലപ്പെടുന്നത്‌. ബംഗ്ലാദേശ്‌ എന്ന രാജ്യത്തിന്റെ പിറവിക്ക്‌…

Read More

 പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് യോഗ   നന്നായി വഴങ്ങും  

ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ ഉള്‍പ്പടെ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തില്‍ നടന്ന യോഗ ദിനാചരണം അവിസ്മരണീയമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും യോഗ ചെയ്തത്. ഔദ്യോഗിക ചര്‍ച്ചകളും ഫയല്‍ തീര്‍പ്പാക്കലും മാത്രമല്ല പവനമുക്താസനവും മേരുദ്ണ്ഡാസനവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് കലക്ടര്‍ തെളിയിച്ചു. എഡിഎം അനു എസ് നായരും അടൂര്‍ ആര്‍ ഡി ഒ എം.എ.റഹീമും തിരുവല്ല ആര്‍ഡിഒ ജയമോഹനനും ഡെപ്യുട്ടി കളക്ടര്‍ റ്റിറ്റി ആനി ജോര്‍ജും കലക്ടറുടെ ഒപ്പം കൂടിയതോടെ യോഗ ദിനാചരണം മികവുറ്റതായി. യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് യോഗ ചെയ്ത ഉദ്യോഗസ്ഥരില്‍ പലരും കലക്ടറുടെ ഒപ്പമെത്താന്‍ നന്നേ പ്രയാസപ്പെട്ടു. മസൂറിയിലെ ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചതാണ് യോഗാസനവുമായുള്ള തന്റെ കൂട്ടെന്ന് കലക്ടര്‍ പറഞ്ഞു. അന്നൊക്കെ രാവിലെ 6.30 മുതല്‍ 7.30 വരെ യോഗ പരിശീലിക്കുമായിരുന്നു.…

Read More

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് വെറും” പുക” മാത്രം

രണ്ടു ദിവസം തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ മഴ പെയ്യാതിരിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശം ഒരു മണിക്കൂര്‍ പോലും പാലിക്കാന്‍ ജില്ലയിലെ ക്വാറികള്‍ക്ക് കഴിഞ്ഞില്ല .തിരുവനന്തപുരം പാങ്ങപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് നാലുപേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ക്രമവിരുദ്ധമായ മണ്ണെടുപ്പും അനധികൃത നിര്‍മാണങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ക്വാറികള്‍ക്ക് നിര്‍ദേശം നല്‍കിയത് .ജില്ലാ കലക്ടറുടെ നിര്‍ദേശം പുറത്ത് വന്നിട്ടും ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നു .കലക്ടര്‍ ഗിരിജയുടെ ഉത്തരവിന് പുല്ലു വിലകല്‍പ്പിച്ചു കൊണ്ടു ക്വാറി മാഫിയാ പ്രവര്‍ത്തനം ഒന്നുകൂടി ഊര്‍ജിതമാക്കി . ക്രമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കളക്ടറേറ്റിലോ താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. അനുമതിയില്ലാതെ മണ്ണു…

Read More

വിദ്യാര്‍ഥികളുടെ നിലവിലുള്ള കണ്‍സഷന്‍ കാര്‍ഡ് ഒന്നരമാസംകൂടി ഉപയോഗിക്കാം

  പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത കണ്‍സഷന്‍ കാര്‍ഡോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ച് നിലവിലുള്ള രീതിയില്‍ ജൂലൈ 15 വരെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം അനുവദിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അനു എസ്. നായരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനി ച്ചു. ഈ അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് വിതരണം അല്‍പം കൂടി താമസിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കണ്‍സഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പി ക്കും. പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെയോ യൂണിഫോമിന്റെയോ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. ഗവണ്‍ മെന്റ്/ എയ്ഡഡ് മേഖലയില്‍പ്പെട്ട അര്‍ഹതയുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. മറ്റ് അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവി…

Read More