വിജയികൾക്കുള്ള മെമെന്റോ വിതരണം ആരംഭിച്ചു

വിജയികൾക്കുള്ള മെമെന്റോ വിതരണം ആരംഭിച്ചു കേരള സ്കൂൾ കലോത്സവത്തിൽ ഗ്രേഡുകൾ വാങ്ങിയവർക്കുള്ള മെമെന്റോകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. കലോത്സവത്തിൽ എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയ കലാപ്രതിഭകൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റ് വിതരണവുമാണ് ട്രോഫി കമ്മിറ്റി ഓഫീസിൽ നടക്കുന്നത്.   13000 മെമെന്റൊകളും,57- ഓളം വലിയ ട്രോഫികളുമാണ് കലാ പ്രതിഭകൾക്കുള്ള വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. മെമെന്റൊകൾ സ്വീകരിക്കുമ്പോൾ ഫോട്ടോ എടുക്കാനായി പ്രത്യേകം ഫോട്ടോ ഫ്രേമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.   മാനാഞ്ചിറക്ക് സമീപം ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ ട്രോഫി കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ,ട്രോഫി കമ്മിറ്റി കൺവീനർ ഫിറോസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു കലോത്സവ നഗരിയിൽ ലഹരിക്കെതിരെ കയ്യൊപ്പ് അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന…

Read More