ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം CMS കോളേജിൽ തുറന്നു. കേരള സെൻട്രൽ റീജിയൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ ശ്രീ എൻ.ആർ.ഗിരി ഉദ്ഘാടനം ചെയ്തു. ‘വിദ്യാർത്ഥികൾ, വിദ്യാർത്ഥികളാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി’ എന്ന തത്വശാസ്ത്രത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ CMS കോളേജ് വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൻ്റെ മുഴുവൻ രൂപകൽപ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ചത്. ഇത് സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും സേവനത്തിൻ്റെയും മികച്ച സംയോജനത്തെ പ്രതിനിധീകരിക്കുന്നു ഊർജ്ജസ്വലതവും യുവത്വവും കൂടിച്ചേർന്ന ഒരു പ്രകൃതിസൗഹൃദ ഇടമാണ് ഈ പോസ്റ്റൽ എക്സ്റ്റൻഷൻ കൗണ്ടർ. ഇൻഡോർ, ഔട്ട്ഡോർ ഏരിയകൾ സുഗമമായി ഇവിടെ സമന്വയിക്കുന്നു. പുതുതലമുറയ്ക്ക് വേണ്ടിയുള്ള ഈ എക്സ്റ്റൻഷൻ കൗണ്ടർ, പ്രകൃതിയുമായി ഇണങ്ങിച്ചേരുക എന്ന കോളേജിൻ്റെ അടിസ്ഥാന തത്വത്തിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം ഒരു വർക്ക് കഫേയായും ഗ്രീൻ കോർണറായും കമ്മ്യൂണിറ്റി കേന്ദ്രമായുമെല്ലാം…
Read More