konnivartha.com: തെയ്യാനുഷ്ഠാന രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ദിനൂപ് പെരുവണ്ണാൻ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് അർഹനായതായി മൊട്ടമ്മൽ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മാതാപിതാക്കളായ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ എന്നിവരുടെ സ്മരണാർത്ഥം ചലച്ചിത്രനിർമ്മാതാവും പ്രവാസി വ്യവസായിയും ഹോട്ടൽ ഹോറിസോൺഗ്രൂപ്പ് എം ഡി യുമായ മൊട്ടമ്മൽ രാജൻ ഏർപ്പെടുത്തിയ അവാർഡാണിത് .തൃച്ചംബരം ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 6 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ കണ്ണൂർ അഡീഷണൽ പോലിസ് സൂപ്രണ്ട് കെ വി വേണുഗോപാൽ പുരസ്ക്കാരം നല്കും .25,000 രൂപയും പ്രശസ്തിപത്രവും അടന്നതാണ് പുരസ്ക്കാരം. ചലചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , ജോൺ ബ്രിട്ടാസ് എം പി , പാലിയേറ്റീവ് പ്രവർത്തക പി ശോഭന, തളിപ്പറമ്പ നഗരസഭ മുൻ ചെയർമാൻ അള്ളാംകുളം…
Read More