ഡിജിറ്റല്‍ റീസര്‍വ്വേ :തദ്ദേശ ജനപ്രതിനിധികള്‍ക്കായ് ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിച്ചു

  സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഭാഗമായി റീസര്‍വ്വെയെ കുറിച്ച് ജനപ്രതിനിധികള്‍ക്കും അവര്‍ വഴി പൊതുജനങ്ങള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ തലത്തില്‍ ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ശില്പശാലകള്‍ വരും ദിവസങ്ങളില്‍ നടക്കും. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ ജനപ്രതിനിധികളുടെ പൂര്‍ണ്ണ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.   ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തീരുമെന്നും എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാനാകുമെന്നും സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പദ്ധതി ഏപ്രില്‍ മാസത്തോടെ ആരംഭിക്കുമെന്നും പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് റവന്യൂ മന്ത്രി അഡ്വ.കെ രാജന്‍ പറഞ്ഞു.     1666 വില്ലേജുകളില്‍ 1550 വില്ലേജുകളിലും നാലുവര്‍ഷക്കാലം കൊണ്ട് ഡിജിറ്റല്‍ റീസര്‍വ്വേ…

Read More