സുപ്രധാന നേട്ടവുമായി ഡിജിറ്റൽ ഇന്ത്യ;2,000 ഇ-ഗവൺമെന്റ് സേവനങ്ങളുടെ സംയോജനം

  konnivartha.com: അഖിലേന്ത്യാ തലത്തിൽ ഡിജിലോക്കറിലും ഇ-ഡിസ്ട്രിക്റ്റ് പ്ലാറ്റ്‌ഫോമുകളിലുമായി ഇ-ഗവൺമെന്റ് സേവനങ്ങളുടെ സംയോജനം പ്രാപ്തമാക്കുന്നതിലൂടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ദേശീയ ഇ-ഗവണൻസ് ഡിവിഷൻ (NeGD) മറ്റൊരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഈ നേട്ടത്തോടെ, 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൗരന്മാർക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഏകദേശം 2,000 ഡിജിറ്റൽ സേവനങ്ങൾ സുഗമമായി പ്രയോജനപ്പെടുത്താൻ കഴിയും. ഈ സംയോജിത സേവനങ്ങളിൽ, സർട്ടിഫിക്കറ്റുകൾ, ക്ഷേമ പദ്ധതികൾ, യൂട്ടിലിറ്റി പേയ്‌മെന്റുകൾ, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ പൗരന്മാരുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് സൗകര്യം, കാര്യക്ഷമത, സേവന വിതരണത്തിൽ സുതാര്യത എന്നിവ ഉറപ്പാക്കുന്നു. ഡിജിറ്റൽ ഇന്ത്യ പരിപാടിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലും കടലാസ് രഹിതമായ ഭരണസംവിധാനം , മൊബൈൽ ഗവേണൻസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് (SDG-കൾ) നേരിട്ട് സംഭാവന ചെയ്യുന്നതിലും ഈ നേട്ടം…

Read More