പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ കീഴില്‍ ഉള്ള കാബിനറ്റ്,സഹമന്ത്രി (സ്വതന്ത്ര ചുമതല),സഹ മന്ത്രിമാർ തുടങ്ങി 72 മന്ത്രിമാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആദ്യ മന്ത്രിസഭാ യോഗം ചേരും . അഞ്ചു മണിയ്ക്ക് ആണ് മന്ത്രിസഭാ യോഗം ചേരുവാന്‍ തീരുമാനം . പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. സുപ്രധാന തീരുമാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉണ്ടാകും .ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ നാല് വകുപ്പുകളും,ബിജെപി തന്നെ കൈവശം വെക്കും . മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രി സ്ഥാനത്തും, അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനത്തും, എസ് ജയശങ്കർ വിദേശ കാര്യ മന്ത്രി സ്ഥാനത്തും തുടരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . ഇത് മാറുവാന്‍ സാധ്യത ഇല്ല . പീയൂഷ് ഗോയലിന് ധനമന്ത്രി സ്ഥാനം നല്‍കിയേക്കും . സാംസ്കാരിക…
Read More