മലബാർ കാൻസർ സെന്ററിന് 18 കോടിയുടെ ഭരണാനുമതി കണ്ണൂർ തലശ്ശേരി മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻറ് റിസർച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്കായി 18 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ ഒക്യുലർ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നതിന് 50 ലക്ഷം, ഇമേജോളജി വിഭാഗത്തിന്റെ നവീകരണം 1.50 കോടി, എച്ച്.വി.എ.സി. യൂണിറ്റിന് 25 ലക്ഷം, ഓങ്കോളജി വിഭാഗത്തിന്റെ വിപുലീകരണത്തിന് 50 ലക്ഷം, ജില്ലാ കാൻസർ കൺട്രോൾ പ്രോഗ്രാം പൈലറ്റ് പ്രോജക്ടിന് 26 ലക്ഷം, ഹോസ്പിറ്റൽ ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാം ആന്റ് സെൽ 1.91 കോടി, ഓഡിയോ വിഷ്വൽ അക്കാഡമിക് സെമിനാർ ഹാൾ 21.50 ലക്ഷം, ഇൻഫെക്ഷൻ കൺട്രോൾ പ്രോഗ്രാം 1.27 കോടി, നഴ്‌സിംഗ് കോളേജിന്റെ അടിസ്ഥാന…
Read More