അച്ചന്‍കോവിലാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

  konnivartha.com : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളും മരിച്ചു. ഏനാത്ത് , ഏഴംകുളം സ്വദേശികളായ വിശാഖ് , സുജീഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.   കൈപ്പട്ടൂര്‍ പരുമല കുരിശ് കടവില്‍ കുളിക്കാനിറങ്ങിയപ്പോളാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കൈപ്പട്ടൂർ – പന്തളം റോഡരുകിൽ കൈപ്പട്ടൂർ പരുമല കുരിശടിക്ക് സമീപം കോയിക്കൽ കടവിലാണ് സംഭവം . സുധീഷിന്റെ അമ്മായിയുടെ മകൻ അരുണിനോട് ഒപ്പം ആണ് ഇവർ കുളിക്കാനായി പോയത് . ഇവർ മുങ്ങിത്താഴുന്നത് കണ്ടു അരുൺ ബഹളം വെച്ചത് കേട്ട് തൊട്ടടുത്ത കടവിൽ ഉണ്ടായിരുന്ന സമീപവാസിയായ ഒരാൾ രക്ഷിക്കുവാൻ ശ്രമിച്ചുവെങ്കിലും ഇവർ മുങ്ങി താഴുകയായിരുന്നു .     അതിനിടെ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഇന്ന് മുങ്ങിമരിച്ചു. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്, ശബരിനാഥ്…

Read More

തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്.സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മര്‍ദ്ദിച്ചത്.ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത് .

Read More