ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അക്സാ റെജി, ഡോണൽ ഷാജി എന്നിവരാണ് മരിച്ചത്. കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം പത്തനാപുരം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാണ് വൈകിട്ട് അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു കണ്ടെത്തിയത്.കോളജിൽനിന്ന് 3കിലോമീറ്റർ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
Read Moreടാഗ്: dead
പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു
konnivartha.com: പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു .ട്രിനിറ്റി ജീവനക്കാരന്‍ കൊല്ലം കൊട്ടാരക്കര തട്ടത് മല മുളയില്‍ ശ്രീ പത്മം വീട്ടില്‍ ഭരത് ജ്യോതി (21 )ആണ് മരിച്ചത് . തെന്നി വീണത് എന്നാണ് നിഗമനം . സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു . മുകള്‍ നിലയില്‍ ആണ് ജീവനക്കാര്‍ കിടന്നിരുന്നത് . പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജീവനക്കാരനായിരുന്നു ഭരത്. ഒരു മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത് കെട്ടിടത്തിലെ ശൗചാലയത്തിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഭരത്തിനെ ആദ്യം കണ്ടത്.ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു . ദുരൂഹ സാഹചര്യം അന്വേഷിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . തിയേറ്ററിൽ രാത്രി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. സംഭവത്തിൽ…
Read Moreതിരു ആറന്മുള തേവരുടെ പാർത്ഥൻ ചരിഞ്ഞു
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം വക ആന പാര്‍ഥന്‍ ചരിഞ്ഞു .അന്‍പത്തി എട്ടു വയസായിരുന്നു പ്രായം . പാർത്ഥനെ ആദ്യം കോന്നിയിൽ നിന്ന് കൊണ്ടുവന്ന് നടയ്ക്കു വെച്ചതാണ്.ഏറെ വര്‍ഷമായി ക്ഷയ രോഗത്തിന്‍റെ പിടിയിലായിരുന്നു .ചികിത്സ കള്‍ നല്‍കിയിരുന്നു.എരണ്ട കേട്ടു രോഗം കലശലായിരുന്നു .ശ്വാസ കോശ രോഗം പിടിപെട്ടു പല പ്രാവശ്യം അടിയന്തിര ചികിത്സകള്‍ നല്‍കിയിരുന്നു .ഉത്സവത്തിന് എഴുന്നള്ളിക്കാറില്ല .ക്ഷേത്ര പരിപാടികളില്‍ മാത്രമാണ് പങ്കെടുപ്പിക്കുന്നത്
Read Moreഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു
ന്യൂഡല്‍ഹി: നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാര്‍ട്ടമന്‍െറിലെ പാര്‍ക്കിങ് സ്ഥലത്ത്‌കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ശതാബ്ദി റെയില്‍ വിഹാര്‍ കോപ്ലക്‌സിലെ സെക്ടര്‍ 62ലെ താമസക്കാരിയാണ് അഞ്ജലി. ബുനധാഴ്ച അഞ്ജലിക്ക് ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുമ്പോള്‍ അപാര്‍ട്ട്മന്‍െറിലെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ജലിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി അപാര്‍ട്ട്മന്‍െറിലെ സി.സി.ടി.വി കാമറകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ജാതനായ യുവാവ് അജ്ഞലിയെ പിന്തുടരുന്നതിന്‍െറയും വെടിയുതിര്‍ക്കുന്നതിന്‍െറയും ദൃശ്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അഞ്ജലിയുടെ രക്ഷിതാക്കള്‍ ഹരിയാനയിലാണ് താമസം. മകളെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് അഞ്ജലി സ്വകാര്യ കമ്പനിയില്‍ ജോലി ആരംഭിച്ചത്
Read More