പത്തനംതിട്ടയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ് ഒഴിവ്

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10.30 ന് പത്തനംതിട്ട ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദം, ഡിസിഎ/തത്തുല്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രവീണ്യം. കണ്‍സോളിഡേറ്റഡ് പേ 13500 രൂപ. ഒഴിവ് – ഒന്ന്. തെറാപ്പിസ്റ്റ് തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 11ന്. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- ഒരു വര്‍ഷത്തെ ഗവ.അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്, കണ്‍സോളിഡേറ്റഡ് പേ 14000 രൂപ. ഒഴിവ് – രണ്ട്. ഫോണ്‍ : 9072 650 492.

Read More

ജീവനക്കാരെ ആവശ്യമുണ്ട്:ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍

konnivartha.com : യുണീക്ക് ഡിസബിലിറ്റി ഐഡി പ്രോഗ്രാമിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡോക്ടര്‍ തസ്തികയിലേക്ക് മാര്‍ച്ച് 26ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: എംബിബിഎസ്, ടിസിഎംസി, രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.     ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: ഏതെങ്കിലും ഡിഗ്രിയും ഡിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.   താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതത് തീയതിയില്‍…

Read More