സൈബര്‍ തട്ടിപ്പുകള്‍ : നിരവധി പരാതികള്‍ രജിസ്റ്റര്‍ ചെയ്തു : കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം

  konnivartha.com: പോലീസ് അധികാരികൾ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവയുടെ പേരിൽ സൈബർ കുറ്റവാളികൾ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ ചെയ്യൽ, കൊള്ളയടിക്കൽ, “ഡിജിറ്റൽ അറസ്റ്റുകൾ” എന്നിവ സംബന്ധിച്ച് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻസിആർപി) ധാരാളം പരാതികളാണ് വരുന്നത്. ഈ തട്ടിപ്പുകാർ സാധാരണയായി ഇരയാകാൻ സാധ്യതയുള്ള വ്യക്തിയെ വിളിക്കുകയും, നിയമവിരുദ്ധമായ ചരക്കുകൾ, മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്‌തുക്കൾ എന്നിവ ഉൾപ്പെടുന്ന പാഴ്‌സൽ നിങ്ങളുടെ പേരിൽ അയച്ചിട്ടുണ്ടെന്നു പറയുകയും ചെയ്യുന്നു. ചിലപ്പോൾ, ഇരയുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഒരു കുറ്റകൃത്യത്തിലോ അപകടത്തിലോ ഉൾപ്പെട്ടതായി പറയുകയും അവരുടെ കസ്റ്റഡിയിലാണെന്നു അറിയിക്കുകയും ചെയ്യുന്നു. “കേസ്” ഒത്തുതീർപ്പ് ആക്കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, ഇരകളെ “ഡിജിറ്റൽ അറസ്റ്റിന്” വിധേയരാക്കുകയും ആവശ്യങ്ങൾ നിറവേറ്റുന്നത്…

Read More