വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പണം വാങ്ങി ചോർത്തി നൽകിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹാക്കർ എന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായി .ഫോൺ കോളിന്റെ വിശദാംശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, രഹസ്യ പാസ്‌വേഡുകൾ തുടങ്ങിയ വിവരങ്ങളാണ് ഇയാൾ പണം വാങ്ങി ചോര്‍ത്തി നല്‍കിയത് എന്ന് പോലീസ് പറയുന്നു . അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി. ജോസിനെ (23) ആണ് പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.കേന്ദ്ര രഹസ്യ്വാന്വേഷണ ഏജൻസി നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് നടപടി എന്നാണ് അറിയുന്നത് . സൈബർ സുരക്ഷയിൽ വിദ്യാഭ്യാസ യോഗ്യത നേടിയ ഇയാൾ ഹൈദരാബാദിലെ സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയുമായി ചേർന്നാണ് ഹാക്കിങ്ങിലൂടെ സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് പോലീസിന് ലഭിച്ച വിവരം . ജോയലിന്റെ ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.സമൂഹ മാധ്യമങ്ങൾ…
Read Moreടാഗ്: cyber attack
സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗരൂകരാവണം :പത്തനംതിട്ട ജില്ലാ പോലീസ് മേധാവി
konnivartha.com: പത്തനംതിട്ട : സൈബർ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകൾ ഉൾപ്പെടെ എല്ലാത്തരം തട്ടിപ്പുകൾക്കെതിരെയും ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്. സൈബർ ലോകത്തെ പുതിയതരം തട്ടിപ്പുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന പോലീസുദ്യോഗസ്ഥൻ ചമഞ്ഞു യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട് വീഡിയോ കോളിലൂടെ തട്ടിപ്പുകൾ നടത്തുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളതുൾപ്പെടെ എല്ലാത്തരം സൈബർ തട്ടിപ്പുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും, അവരെ രക്ഷിക്കുകയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിലും ഇത്തരത്തിൽ ഒരുപാടുപേർ കബളിപ്പിക്കപ്പെടുന്നുതും പണം നഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഉന്നതസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെയുള്ളവർ ഇരകളുടെ കൂട്ടത്തിലുണ്ട്. നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈൽ ചിത്രത്തോടുകൂടിയ ഫോൺ നമ്പരിൽ വിളിച്ച്, യൂണിഫോമിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കുറ്റവാളികൾ ആളുകളെ…
Read Moreസൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കി
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ജീവനൊടുക്കി. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് ആദിത്യ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടിക്കെതിരെ വ്യാപക സൈബർ ആക്രമണം ആയിരുന്നു. സൈബർ ആക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. ആദിത്യയുടെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.
Read More