ശബരിമലയിൽ തിരക്കേറി മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. വെള്ളിയാഴ്ച രാവിലെ മുതൽ നല്ല തിരക്കാണ് സന്നിധാനത്തും നിലയ്ക്കലും അനുഭവപ്പെട്ടത്. തീർത്ഥാടകരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. വലിയ നടപ്പന്തലിലും ഫ്ലൈ ഓവറിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സ്പോട്ട് ബുക്കിങ്ങും കൂടുതലായി ഭക്തന്മാർ ഉപയോഗപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈകിട്ട് അഞ്ചുമണിവരെ നിലയ്ക്കൽ മാത്രം 2736 പേർ സ്പോട്ട് ബുക്കിങ് വഴി പ്രവേശനം നടത്തി. വൈകിട്ട് അഞ്ചുമണിവരെ മാത്രം മുപ്പത്താറായിരത്തോളം അയ്യപ്പഭക്തരാണ് ദർശനം നടത്തിയത്. നിലവിൽ ഭക്തർക്ക് വിരിവച്ച് വിശ്രമിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്്. ശബരിമലയിലെ നാളത്തെ (08.01.2022) ചടങ്ങുകൾ… പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കൽ 4.05 ന്….. പതിവ് അഭിഷേകം 4.30 മുതൽ 11മണി വരെ നെയ്യഭിഷേകം 4.30 ന് …ഗണപതി ഹോമം 7.30 ന് ഉഷപൂജ 9.00am…
Read More