konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, അനാസ്ഥയ്ക്കുമെതിരെയും, അനധികൃതമായി പാറമടകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും യു ഡി എഫ് ഭരണസമിതിയുടെ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും സി പി ഐ എം കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണയും നടത്തി. മുന് പഞ്ചായത്ത് അംഗം സന്തോഷ് പി മാമ്മന് പഞ്ചായത്ത് ഓഫീസിന് ഉള്ളില് കടന്നു അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധിച്ചു . മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. മാർച്ചും,ധർണയും ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ അധ്യക്ഷനായി.കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സുരേശൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ജിജോമോഡി, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ, തുളസീമണിയമ്മ, കോന്നിതാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ശിവദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ…
Read Moreടാഗ്: cpim konni
സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി
konnivartha.com: സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി.കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ 25 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പത്തനംതിട്ട പോസ്റ്റോഫീസ് പടിക്കൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ പ്രചാരണാർഥം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 മുതൽ 23 വരെ നടത്തുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് കല്ലേലിയിൽ ആവേശകരമായ തുടക്കമായി. കല്ലേലിത്തോട്ടം ജംങ്ഷഷനിൽ ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ജാഥാ ക്യാപ്റ്റൻ പി.ജെ.അജയകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ അധ്യക്ഷനായി. ജാഥാ മാനേജർ എം.എസ് ഗോപിനാഥൻ, ജാഥാ അംഗങ്ങളായ പി.എസ്.കൃഷ്ണകുമാർ ,സി.സുമേഷ്, തുളസീമണിയമ്മ, ദീദുബാലൻ എന്നിവർ സംസാരിച്ചു. റെജി ജോർജ് സ്വാഗതവും, ഗ്രാമ പഞ്ചായത്തംഗം സിന്ധു നന്ദിയും പറഞ്ഞു.…
Read Moreസി പി ഐ എം കോന്നി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു
konnivartha.com: റിപ്പബളിക് ദിനത്തോട് അനുബന്ധിച്ച് സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു. ഏരിയായിലെ 42 കേന്ദ്രങ്ങൾ പാർടി പ്രവർത്തകർ മാലിന്യ മുക്തമാക്കി. കോന്നി ഏരിയയിലെ 13 ലോക്കൽ കമ്മിറ്റികളും ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് നടത്തി. ബ്രാഞ്ച് അടിസ്ഥാനത്തിൽ മാലിന്യശേഖരകേന്ദ്രങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. രാവിലെ 9 മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വൻതോതിൽ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ചു. ഏരിയാ തല ശുചീകരണ പ്രവർത്തനങ്ങൾ കോന്നി നാരായണപുരം ചന്തയിൽ ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ തുളസീമണിയമ്മ, ടി.രാജേഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, അജയകുമാർ, കെ.ടി.സതീഷ് എന്നിവർ സംസാരിച്ചു. എലിയറക്കൽ, കോളശ്ശേരി, ടാക്സി സ്റ്റാൻഡ്,പയ്യനാമൺ, ചെങ്ങറ,അതുബുംകുളം, അട്ടച്ചാക്കൽ, മലയാലപ്പുഴ, പൊതിപ്പാട്, വള്ളിയാനി, പുതുക്കുളം, മാവനാൽ, ഐരവൺ, മ്ലാന്തടം,ചിറക്കൽ, പുളിഞ്ചാണി, വി.കോട്ടയം ജംങ്ഷൻ, വകയാർ, പൂങ്കാവ്,…
Read Moreകോന്നി പോലീസ് ഡ്രൈവര് രഘുകുമാറിനെ സസ്പെന്റ് ചെയ്തു
konnivartha.com: മദ്യലഹരിയിൽ സി പി ഐ എം നേതാവിനെ പൊലീസ് സ്റ്റേഷനിൽ അകാരണമായി മർദ്ധിച്ച പൊലീസ് ഡ്രൈവറെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാറിനെയാണ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാർ മർദ്ധിച്ചത് എന്നാണ് പരാതി . ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. സ്ത്രീകളടക്കമുള്ള കുടുംബത്തിന് പരാതി നൽകാൻ സഹായിക്കാനെത്തിയതായിരുന്നു രാജേഷ് കുമാർ. കുടുംബത്തോടൊപ്പം പൊലീസ് ജീപ്പിനു സമീപത്തു നിന്ന് പരാതി തയ്യാറാക്കുമ്പോൾ രഘുകുമാർ തട്ടി കയറിയതിനെ തുടർന്ന് സ്റ്റേഷനിലെ ബഞ്ചിൽ ഇരുന്ന് പരാതി എഴുതുമ്പോൾ വീണ്ടും രഘുവെത്തി ഇവിടിരുന്ന് പരാതി എഴുതാൻ കഴിയില്ലന്നും, രാത്രിയിലാണോ പരാതിയും കൊണ്ടുവരുന്നതെന്നും ചോദിച്ച് വീണ്ടും തട്ടി കയറി ഇതു ചോദ്യം ചെയ്തപ്പോൾ സ്റ്റേഷനു പുറത്തു നിന്നും രാജേഷിനെ പിടിച്ചു സ്റ്റേഷനുള്ളിലെ മുറിയിലെത്തിച്ച് കോളറിന് പിടിച്ച് ഇരുകരണത്തും…
Read Moreരാജു ഏബ്രഹാം സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി
konnivartha.com: റാന്നി മുന് എം എല് എ രാജു ഏബ്രഹാമിനെ സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നിയില് നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു .സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം 34 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ അഞ്ച് അംഗങ്ങൾ പുതുമുഖങ്ങളാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു ഏബ്രഹാം. 25 വർഷം റാന്നി എംഎൽഎയായിരുന്നു.1961 ജൂൺ 30ന് ജനനം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. 1996ൽ ആദ്യമായി നിയമസഭയിലെത്തി. ജില്ലാ കമ്മിറ്റി അംഗങ്ങൾ രാജു ഏബ്രഹാം, എ പത്മകുമാർ, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ആർ സനൽകുമാർ, പി ബി ഹർഷകുമാർ, ഒമല്ലൂർ ശങ്കരൻ, പി ആർ പ്രസാദ്, എൻ സജികുമാർ, സക്കീർ ഹുസൈൻ, എം വി സഞ്ചു, കോമളം അനിരുദ്ധൻ, പി എസ് മോഹനൻ,…
Read Moreസി പി ഐ എം ജില്ലാ സമ്മേളനം : കോന്നിയില് അരലക്ഷം പേരുടെ പ്രകടനം നാളെ നടക്കും (30/12/2024 )
konnivartha.com: സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിന് മുന്നോടിയായി അരലക്ഷം പേരുടെ പ്രകടനവും, റെഡ് വാളൻ്റിയർപരേഡും കോന്നിയില് നടക്കും.വിവിധ ഏരിയാകളിൽ നിന്നുമായി ആയിരക്കണക്കിന് പേർ അണിനിരക്കുന്ന പ്രകടനവും, ചുവപ്പ് സേനാ മാർച്ചും കോന്നിയെ ചെങ്കടലാക്കി മാറ്റും. വൈകിട്ട് നാലിന് റെഡ് വാളൻ്റിയർ മാർച്ച് എലിയറയ്ക്കൽ ജംങ്ഷനിൽ നിന്നും ആരംഭിക്കും.പ്രകടനം നാല് കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുംകോന്നി, കൊടുമൺ ഏരിയാകളിൽ നിന്നുള്ളവർ ഈ റെഡ് വാളൻ്റിയർ മാർച്ചിന് പിന്നിൽ അണിനിരക്കും. റാന്നി, പെരുന്നാട് ഏരിയാ കളിലെ പ്രവർത്തകർ മുരിംങ്ങമംഗലം ജംങ്ഷനിൽ നിന്നും പ്രകടനമായി എത്തും. അടൂർ, പന്തളം ഏരിയായിലെ പ്രവർത്തകർ ആനകൂട് റോഡിൽ നിന്നും പ്രകടനമായി എത്തും.തിരുവല്ല ,ഇരവിപേരൂർ, മല്ലപ്പള്ളി, പത്തനംതിട്ട, കോഴഞ്ചേരി ഏരിയാകളിലെ പ്രവർത്തകർ കോന്നി എസ് ബി ഐയ്ക്ക് സമീപത്തു നിന്നും പ്രകടനമായി എത്തും. നാല് റോഡുകളിൽ നിന്നുമായി ആരംഭിക്കുന്ന പ്രകടനങ്ങൾ…
Read Moreകോന്നി ടൗണില് നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തി(30/12/2024)
konnivartha.com: സി പി ഐ ( എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റെഡ് വാളൻ്റിയർമാർച്ചും, പ്രകടനവും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കുന്ന കോന്നിയില് 30/12/2024 ല് ഉച്ചയ്ക്ക് 2 മുതല് വൈകിട്ട് 6 മണി വരെ ടൗണില് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയതായി പോലീസ് അറിയിച്ചു . പത്തനംതിട്ട നിന്നും പുനലൂര് ഭാഗത്തേക്കും വരുന്ന വാഹനനങ്ങള് മല്ലശ്ശേരിമുക്ക് തിരിഞ്ഞു പൂങ്കാവ് വഴി വകയാര് എത്തി പോകണം . പുനലൂര് പത്തനാപുരം വഴി വരുന്ന വാഹനങ്ങള് വകയാര് തിരിഞ്ഞു പൂങ്കാവ് മല്ലശ്ശേരി റോഡില് പ്രവേശിച്ചു പോകണം എന്ന് കോന്നി എസ് എച് ഒ അറിയിച്ചു
Read Moreസി പി ഐ (എം )പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില് : ഒരുക്കങ്ങള് പൂര്ത്തിയായി
സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും konnivartha.com: കോന്നി: സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ദീപശിഖ ജാഥ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ ഏല്പിക്കും. ഉച്ചയ്ക്ക് 2 ന് ജോസ് ജംങ്ഷനിൻ നിന്നുമാരംഭിക്കുന്ന ജാഥ കുമ്പഴ (2.30), മല്ലശേരി മുക്ക് ( 2.40), പുളിമുക്ക് (2.50 ), ഐ റ്റി സി പടി ( 3.15), ഇളകൊള്ളൂർപള്ളിപ്പടി (3.25),ചിറ്റൂർമുക്ക് ( 3.45) ശേഷം നാലിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.പ്രതിനിധി…
Read Moreസി പി ഐ എം കോന്നി ഏരിയാ സെക്രട്ടറിയായി ശ്യാംലാലിനെ തെരഞ്ഞെടുത്തു
konnivartha.com: കോന്നി ഏരിയായിലെ ജലജീവൻ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് സി പി ഐ എം കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഏരിയായിലെ മുഴുവൻ പഞ്ചായത്തുകളിലും ജലജീവൻ പദ്ധതിയുടെ പ്രവർത്തങ്ങൾ മുടങ്ങിയിരിക്കുകയാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പദ്ധതിയ്ക്കായി കുഴിച്ച റോഡുകൾ മെയ്ൻ്റൻസ് ചെയ്തിട്ടില്ല. കോടികളുടെ നഷ്ടമാണ് പഞ്ചായത്തുകൾക്കുണ്ടായിട്ടുള്ളത്. ഇതു മൂലം പുതിയ റോഡുകളും നിർമിക്കാൻ സാധിക്കുന്നില്ല. വാട്ടർ ടാങ്ക്, കിണർ എന്നീ വർക്കുകളുടെ ടെണ്ടർ നടപടികളും ആയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ അടിയന്തിര പൂർത്തീകരണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.തോട്ടം മേഖലയിലെ തമിഴ് വംശജരുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, കോന്നി ടൗണിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമിക്കണമെന്നും, ജില്ലയ്ക്കും, ശബരിമല തീർഥാടകർക്കും ഗുണകരമായ ശബരി റെയിൽ പദ്ധതി നടപ്പാക്കുക, കോന്നി കേന്ദ്രീകരിച്ച് ഗവ.പോളിടെക്നിക് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 21…
Read More