konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, അനാസ്ഥയ്ക്കുമെതിരെയും, അനധികൃതമായി പാറമടകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും യു ഡി എഫ് ഭരണസമിതിയുടെ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും സി പി ഐ എം കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണയും നടത്തി. മുന്‍ പഞ്ചായത്ത് അംഗം സന്തോഷ് പി മാമ്മന്‍ പഞ്ചായത്ത് ഓഫീസിന് ഉള്ളില്‍ കടന്നു അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധിച്ചു . മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. മാർച്ചും,ധർണയും ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ അധ്യക്ഷനായി.കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സുരേശൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ജിജോമോഡി, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ, തുളസീമണിയമ്മ, കോന്നിതാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ശിവദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ…
Read Moreടാഗ്: cpim kerala
സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തു
സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു.പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ, എം വി ജയരാജൻ, സി എൻ മോഹനൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, ഇ…
Read Moreസി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന് തുടക്കം
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് കേരളത്തില്‍ തുടക്കം .സി.പി. ഐ (എം) സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ ചെങ്കൊടി ഉയർന്നു. കയ്യൂരിൽനിന്ന് ആരംഭിച്ച പതാകാജാഥയും വയലാറിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ശൂരനാട്ടുനിന്നുള്ള കൊടിമരജാഥയും കൊല്ലത്തെ 23 രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നുള്ള ദീപശിഖാ പ്രയാണവും സംഗമിച്ചു .മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മേളനപതാക ഉയർത്തി.പ്രതിനിധി സമ്മേളനം ഇന്ന് മുതല്‍ തുടങ്ങും. നവ കേരള രേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളന നഗരിയായ കൊല്ലം ടൗൺ ഹാളിൽ കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന. സി…
Read Moreസിപിഐ എം കോട്ടയം ജില്ല സെക്രട്ടറി എ വി റസൽ(62) അന്തരിച്ചു
konnivartha.com:സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ (62) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു.സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.1981 മുതൽ സിപിഐ എം അംഗം. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ൽ ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000…
Read Moreസി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി
konnivartha.com: സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി.കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ 25 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പത്തനംതിട്ട പോസ്റ്റോഫീസ് പടിക്കൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ പ്രചാരണാർഥം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 മുതൽ 23 വരെ നടത്തുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് കല്ലേലിയിൽ ആവേശകരമായ തുടക്കമായി. കല്ലേലിത്തോട്ടം ജംങ്ഷഷനിൽ ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ജാഥാ ക്യാപ്റ്റൻ പി.ജെ.അജയകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ അധ്യക്ഷനായി. ജാഥാ മാനേജർ എം.എസ് ഗോപിനാഥൻ, ജാഥാ അംഗങ്ങളായ പി.എസ്.കൃഷ്ണകുമാർ ,സി.സുമേഷ്, തുളസീമണിയമ്മ, ദീദുബാലൻ എന്നിവർ സംസാരിച്ചു. റെജി ജോർജ് സ്വാഗതവും, ഗ്രാമ പഞ്ചായത്തംഗം സിന്ധു നന്ദിയും പറഞ്ഞു.…
Read Moreരാജു ഏബ്രഹാം സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി
konnivartha.com: റാന്നി മുന്‍ എം എല്‍ എ രാജു ഏബ്രഹാമിനെ സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു .സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം 34 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ അഞ്ച് അംഗങ്ങൾ പുതുമുഖങ്ങളാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു ഏബ്രഹാം. 25 വർഷം റാന്നി എംഎൽഎയായിരുന്നു.1961 ജൂൺ 30ന് ജനനം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. 1996ൽ ആദ്യമായി നിയമസഭയിലെത്തി. ജില്ലാ കമ്മിറ്റി അംഗങ്ങൾ രാജു ഏബ്രഹാം, എ പത്മകുമാർ, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ആർ സനൽകുമാർ, പി ബി ഹർഷകുമാർ, ഒമല്ലൂർ ശങ്കരൻ, പി ആർ പ്രസാദ്, എൻ സജികുമാർ, സക്കീർ ഹുസൈൻ, എം വി സഞ്ചു, കോമളം അനിരുദ്ധൻ, പി എസ് മോഹനൻ,…
Read Moreസിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയില്‍ തുടക്കമായി
konnivartha.com: പത്തനംതിട്ട ജില്ലയുടെ മലയോര മണ്ണിൽ ആവേശം വാനോളം ഉയർത്തി സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായ പൊതു പ്രസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതാണ് സമ്മേളനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ പാർട്ടി നേടിയ മുന്നേറ്റത്തെ വൻ ആവേശത്തോടെയാണ് പ്രവർത്തകരും ജനങ്ങളും ഏറ്റെടുത്തത്. ഇതിൻ്റെ നേർസാക്ഷ്യമാണ് മലയോര മണ്ണിൽ ചുവപ്പിൻ പ്രസ്ഥാനത്തിൻ്റെ സമ്മേളനത്തിന് ലഭിക്കുന്ന സ്വീകാര്യത. അനശ്വര രക്തസാക്ഷികളായ ജോസ് സെബാസ്റ്റ്യൻ്റെയും, എം.രാജേഷിൻ്റെയും, വള്ളിയാനി അനിരുദ്ധൻ്റെയും രക്തം വീണ മണ്ണിലെ പാർട്ടിയുടെ ആദ്യ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നപ്പോൾ രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന മുദ്രാവാക്യം വാനിലുയർന്നു. ലോക പ്രസക്തനായ ഗുരു നിത്യ ചൈതന്യയതി ജനിച്ച മണ്ണിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് രക്തപതാക സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉയർത്തി. തുടർന്ന് പ്രത്യേകം തയ്യാറാക്കായ രക്തസാക്ഷി…
Read Moreസി പി ഐ (എം )പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും konnivartha.com: കോന്നി: സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ദീപശിഖ ജാഥ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ ഏല്പിക്കും. ഉച്ചയ്ക്ക് 2 ന് ജോസ് ജംങ്ഷനിൻ നിന്നുമാരംഭിക്കുന്ന ജാഥ കുമ്പഴ (2.30), മല്ലശേരി മുക്ക് ( 2.40), പുളിമുക്ക് (2.50 ), ഐ റ്റി സി പടി ( 3.15), ഇളകൊള്ളൂർപള്ളിപ്പടി (3.25),ചിറ്റൂർമുക്ക് ( 3.45) ശേഷം നാലിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.പ്രതിനിധി…
Read Moreപി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
konnivartha.com: സി.പി.എം. നേതാവ് പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വാര്‍ത്താക്കുറിപ്പിലൂടെ ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കാന്‍ സി.പി.എം. തീരുമാനിച്ചതിന് പിന്നാലെയാണ് രാജിവെച്ചതായി ദിവ്യ അറിയിച്ചത്. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തുവെന്നും ദിവ്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.എ.ഡി.എം. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞ ദിവ്യ പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കി. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും എന്ന് വ്യക്തമാക്കി.
Read More