കോന്നി ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് സ്തൂപത്തിനു മുകളില്‍ കൊടി നാട്ടി

  konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിലെ വിവാദമായ കോൺക്രീറ്റ് സ്തൂപം അവധി ദിവസം പൊളിച്ചു മാറ്റാനുള്ള ശ്രമം സി പി ഐ എം പ്രവർത്തകർ തടഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് യു ഡി എഫ് ഭരണസമിതി സൈറൺസ്ഥാപിക്കാനായി മരത്തിൻ്റെ രൂപത്തിൽ കിളി കൂടും ശിഖരങ്ങളും കോൺക്രീറ്റിൽ പണിത സ്തൂപമാണ് പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച് ഉപയോഗശൂന്യമായി നിന്നിരുന്നത്. ഈ സ്ഥലത്ത് നിന്നിരുന്ന വലിയ മരം മുറിച്ച് മാറ്റിയാണ് നിർമാണം ആരംഭിച്ചത് എന്നാൽ പുതിയ യുഡിഎഫ്ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഇത് ഉപേക്ഷിക്കുകയായിരുന്നു. അഴിമതിയുടെ സ്തുപമാണന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ്, സി പി ഐ എം നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് ഇലക്ഷൻ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് തിടുക്കത്തിൽ സ്തൂപം പൊളിച്ച് മാറ്റാൻ ഞായറാഴ്ച ശ്രമിച്ചത്. പഞ്ചായത്ത് പ്രോജക്ടിൽ ഇല്ലാതെ നിർമിച്ച…

Read More

സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു

  സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. ജില്ലാ കമ്മറ്റിയിലാണ്ഒമ്പത് അം​ഗ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായി രാജു ഏബ്രഹാം, പി ബി ഹർഷകുമാർ, ആർ സനൽകുമാർ, പി ആർ പ്രസാദ്, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ഓമല്ലൂർ ശങ്കരൻ കോമളം അനിരുദ്ധൻ, സി രാധാകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. പി ബി ഹർഷകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, സി എസ് സുജാത, പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു എന്നിവർ പങ്കെടുത്തു.  

Read More

എം എ ബേബി സിപിഐ(എം) ജനറല്‍ സെക്രട്ടറിയായി

  സിപിഐഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു.പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത്. പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തിയാണ് കരാഡ് മത്സരിച്ചത്. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോൺ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാവും. പുതിയ 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് 24 -ാം പാര്‍ട്ടി കോൺഗ്രസിന്റെ അംഗീകാരം. ടിപി രാമകൃഷ്ണൻ,പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ തുടങ്ങി…

Read More

സിപിഐ എം കോട്ടയം ജില്ല സെക്രട്ടറി എ വി റസൽ(62) അന്തരിച്ചു

konnivartha.com:സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ (62) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ശസ്‌ത്രക്രിയയ്ക്ക്‌ ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ്‌ വിയോഗം. ആറ്‌ വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു.സിഐടിയു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗമാണ്‌.1981 മുതൽ സിപിഐ എം അംഗം. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ൽ ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000…

Read More

സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു

konnivartha.com: റിപ്പബളിക് ദിനത്തോട് അനുബന്ധിച്ച് സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു. ഏരിയായിലെ 42 കേന്ദ്രങ്ങൾ പാർടി പ്രവർത്തകർ മാലിന്യ മുക്തമാക്കി. കോന്നി ഏരിയയിലെ 13 ലോക്കൽ കമ്മിറ്റികളും ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് നടത്തി. ബ്രാഞ്ച് അടിസ്ഥാനത്തിൽ മാലിന്യശേഖരകേന്ദ്രങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. രാവിലെ 9 മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വൻതോതിൽ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ചു. ഏരിയാ തല ശുചീകരണ പ്രവർത്തനങ്ങൾ കോന്നി നാരായണപുരം ചന്തയിൽ ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ തുളസീമണിയമ്മ, ടി.രാജേഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, അജയകുമാർ, കെ.ടി.സതീഷ് എന്നിവർ സംസാരിച്ചു. എലിയറക്കൽ, കോളശ്ശേരി, ടാക്സി സ്റ്റാൻഡ്,പയ്യനാമൺ, ചെങ്ങറ,അതുബുംകുളം, അട്ടച്ചാക്കൽ, മലയാലപ്പുഴ, പൊതിപ്പാട്, വള്ളിയാനി, പുതുക്കുളം, മാവനാൽ, ഐരവൺ, മ്ലാന്തടം,ചിറക്കൽ, പുളിഞ്ചാണി, വി.കോട്ടയം ജംങ്ഷൻ, വകയാർ, പൂങ്കാവ്,…

Read More

സി പി ഐ എം ജില്ലാ സമ്മേളനം : കോന്നിയില്‍ അരലക്ഷം പേരുടെ പ്രകടനം നാളെ നടക്കും (30/12/2024 )

  konnivartha.com: സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിന് മുന്നോടിയായി അരലക്ഷം പേരുടെ പ്രകടനവും, റെഡ് വാളൻ്റിയർപരേഡും കോന്നിയില്‍  നടക്കും.വിവിധ ഏരിയാകളിൽ നിന്നുമായി ആയിരക്കണക്കിന് പേർ അണിനിരക്കുന്ന പ്രകടനവും, ചുവപ്പ് സേനാ മാർച്ചും കോന്നിയെ ചെങ്കടലാക്കി മാറ്റും. വൈകിട്ട് നാലിന് റെഡ് വാളൻ്റിയർ മാർച്ച് എലിയറയ്ക്കൽ ജംങ്ഷനിൽ നിന്നും ആരംഭിക്കും.പ്രകടനം നാല് കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുംകോന്നി, കൊടുമൺ ഏരിയാകളിൽ നിന്നുള്ളവർ ഈ റെഡ് വാളൻ്റിയർ മാർച്ചിന് പിന്നിൽ അണിനിരക്കും. റാന്നി, പെരുന്നാട് ഏരിയാ കളിലെ പ്രവർത്തകർ മുരിംങ്ങമംഗലം ജംങ്ഷനിൽ നിന്നും പ്രകടനമായി എത്തും. അടൂർ, പന്തളം ഏരിയായിലെ പ്രവർത്തകർ ആനകൂട് റോഡിൽ നിന്നും പ്രകടനമായി എത്തും.തിരുവല്ല ,ഇരവിപേരൂർ, മല്ലപ്പള്ളി, പത്തനംതിട്ട, കോഴഞ്ചേരി ഏരിയാകളിലെ പ്രവർത്തകർ കോന്നി എസ് ബി ഐയ്ക്ക് സമീപത്തു നിന്നും പ്രകടനമായി എത്തും. നാല് റോഡുകളിൽ നിന്നുമായി ആരംഭിക്കുന്ന പ്രകടനങ്ങൾ…

Read More

കോന്നി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി(30/12/2024)

  konnivartha.com: സി പി ഐ ( എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി റെഡ് വാളൻ്റിയർമാർച്ചും, പ്രകടനവും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കുന്ന കോന്നിയില്‍ 30/12/2024 ല്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 മണി വരെ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു . പത്തനംതിട്ട നിന്നും പുനലൂര്‍ ഭാഗത്തേക്കും വരുന്ന വാഹനനങ്ങള്‍ മല്ലശ്ശേരിമുക്ക് തിരിഞ്ഞു പൂങ്കാവ് വഴി വകയാര്‍ എത്തി പോകണം . പുനലൂര്‍ പത്തനാപുരം വഴി വരുന്ന വാഹനങ്ങള്‍ വകയാര്‍ തിരിഞ്ഞു പൂങ്കാവ് മല്ലശ്ശേരി റോഡില്‍ പ്രവേശിച്ചു പോകണം എന്ന് കോന്നി എസ് എച് ഒ അറിയിച്ചു

Read More

സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയില്‍ തുടക്കമായി

konnivartha.com: പത്തനംതിട്ട ജില്ലയുടെ മലയോര മണ്ണിൽ ആവേശം വാനോളം ഉയർത്തി സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായ പൊതു പ്രസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതാണ് സമ്മേളനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ പാർട്ടി നേടിയ മുന്നേറ്റത്തെ വൻ ആവേശത്തോടെയാണ് പ്രവർത്തകരും ജനങ്ങളും ഏറ്റെടുത്തത്. ഇതിൻ്റെ നേർസാക്ഷ്യമാണ് മലയോര മണ്ണിൽ ചുവപ്പിൻ പ്രസ്ഥാനത്തിൻ്റെ സമ്മേളനത്തിന് ലഭിക്കുന്ന സ്വീകാര്യത. അനശ്വര രക്തസാക്ഷികളായ ജോസ് സെബാസ്റ്റ്യൻ്റെയും, എം.രാജേഷിൻ്റെയും, വള്ളിയാനി അനിരുദ്ധൻ്റെയും രക്തം വീണ മണ്ണിലെ പാർട്ടിയുടെ ആദ്യ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നപ്പോൾ രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന മുദ്രാവാക്യം വാനിലുയർന്നു. ലോക പ്രസക്തനായ ഗുരു നിത്യ ചൈതന്യയതി ജനിച്ച മണ്ണിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് രക്തപതാക സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉയർത്തി. തുടർന്ന് പ്രത്യേകം തയ്യാറാക്കായ രക്തസാക്ഷി…

Read More

സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‌ കോന്നിയില്‍ ഇന്ന് കൊടി ഉയരും

  konnivartha.com: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ സിപിഐ എം നേടിയ വളര്‍ച്ച ഏറെ അഭിമാനാര്‍​ഹമാണെന്ന് സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും പ്രസ്ഥാനത്തിലേക്ക് വലിയതോതില്‍ ജനവിഭാ​ഗം വന്നു ചേരുന്നു. പാര്‍ടിയുടെ വളര്‍ച്ചയോടൊപ്പം ജില്ലയുടെ വികസന രം​ഗത്തും മുമ്പൊരുകാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചതും ഇക്കാലയളവിലാണ്. 24–-ാം പാര്‍ടി കോണ്‍​ഗ്രസിന് മുന്നോടിയായി കോന്നിയില്‍ ശനിയാഴ്ച തുടങ്ങുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും ജില്ലാ നേതൃത്വത്തിൽ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പാർടി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ഇക്കാലയളവിൽ അണിചേർന്നു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളോടൊപ്പം നിന്ന് അവയ്ക്ക് പരിഹാരം കണ്ടെത്താനും പാർടി എപ്പോഴും മുന്നിട്ട് പ്രവർത്തിച്ചിട്ടുണ്ട്. 28, 29, 30 തീയതികളിലായി സീതാറാം യെച്ചൂരി ന​ഗറിൽ (വകയാർ…

Read More

സിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( ഡിസംബര്‍ 27-30 )

  konnivartha.com: സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാനൊരുങ്ങി കോന്നി. റോഡ് വശങ്ങളിൽ പ്രചാരണ ബോർഡുകളും കൊടികളും ലൈറ്റ് ബോർഡുകളും നിറഞ്ഞതോടെ കോന്നി ചുവന്നു തുടങ്ങി. വ്യത്യസ്‌തങ്ങളായ കമാനങ്ങളും ക്രിസ്‌മസ് നക്ഷത്രങ്ങളും സമര പോരാട്ടങ്ങളുടെ ചിത്രങ്ങളും പ്രചാരണത്തിന് മിഴിവേകുന്നു. അഞ്ച് പഞ്ചായത്തുകളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി അഞ്ച് സെമിനാറുകൾ നടന്നു. കോന്നി ചന്ത മൈതാനിയിൽ നടന്ന മാധ്യമ സെമിനാർ ശ്രദ്ധേയമായിരുന്നു. മലയാലപ്പുഴയിൽ നടന്ന വനിതാ സെമിനാറിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. വകയാറിൽ നിത്യ ചൈതന്യയതിയുടെ മണ്ണിൽ നവോത്ഥാനത്തെ ആസ്‌പദമാക്കി നടന്ന സെമിനാർ ചരിത്ര അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതായിരുന്നു. പ്രമാടത്ത് കർഷക സെമിനാറും കൈപ്പട്ടൂരിൽ ശാസ്ത്ര സെമിനാറും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ബ്രാഞ്ചടിസ്ഥാനത്തിൽ സിപിഐ എം പ്രവർത്തകർ സമ്മേളന വിജയത്തിന്‌ രാപ്പകൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആദ്യമായി കോന്നിയിൽ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവർത്തകരും.…

Read More