കെ റെയിൽ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ

  konnivartha.com : കോഴിക്കോട് – വയനാട് അതിർത്തിയിൽ കെ റെയിൽ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. വയനാട് കോഴിക്കോട് അതിർത്തിയായ മട്ടിക്കുന്ന് ബസ്‌റ്റോപ്പിലും പരിസരത്തെ കടകളിലുമാണ് മാവോയിസ്റ്റുകള്‍ പോസ്റ്ററുകൾ പതിച്ചത്.   കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന ആഹ്വാനമാണ് പോസ്റ്ററിൽ ഉള്ളത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.     കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണം.   ബിജെപി, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും പോസ്റ്ററിൽ വിമർശിക്കുന്നു. താമരശ്ശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിരുന്നു. Purported Maoist posters found in…

Read More