കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂർ കോലഴിയിൽ പി.ജി. പ്രതീഷിനായി മകൾ ദേവനന്ദ കരൾ പകുത്ത് നൽകാൻ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ദേവനന്ദ 18 വയസു തികയാത്ത മൈനർ ആയതിനാൽ അവയവം സ്വീകരിക്കാൻ നിയമ തടയമുണ്ടായിരുന്നു. തുടർന്ന് ദേവനന്ദ നൽകിയ റിട്ട് ഹർജിയിൻമേലാണ് അനുകൂല വിധിയുണ്ടായത്. ഈ ചെറിയ പ്രായത്തിലും കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്നേഹവും അസാമാന്യമായ നിശ്ചയദാർഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ-സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങൾ വേഗത്തിലാക്കി വളരെ വേഗം റിപ്പോർട്ട് നൽകിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച…
Read More