പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോര്‍ഡുകളില്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കര്‍ പറഞ്ഞു. konnivartha.com : അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകൾ അൺപാർലിമെൻററിയായി പ്രഖ്യാപിച്ചു. ലോക്സഭാ സെക്രട്ടേറിയേറ്റാണ് ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാൻ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 18ന് പാർലിമെന്റ് വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായാണ് വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അൺപാർലിമെൻററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടികയുമായി കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. അരാഷ്ട്രീയവാദി’, ശകുനി, ഏകാധിപതി, ഖാലിസ്ഥാനി, കരിദിനം, കഴിവില്ലാത്തവൻ, കാപട്യം, തുടങ്ങിയ വാക്കുകളും നിരോധിച്ചിട്ടുണ്ട്. ഈ വാക്കുകളൊന്നും തന്നെ ഇരുസഭകളിലും നടക്കുന്ന ചർച്ചകളിൽ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തെ വിവിധ നിയമസഭകളിലും കോമൺവെൽത്ത് പാർലമെന്റുകളിലും ചില…
Read More