ആരോഗ്യമേഖലയില്‍ സഹകരണ ആശുപത്രികളുടെ സേവനം മികച്ചതും മാതൃകാപരവും:  മന്ത്രി വീണാ ജോര്‍ജ്

konnivartha.com : കേരളത്തിന്റെ സഹകരണ ആശുപത്രികള്‍ ആരോഗ്യമേഖലയില്‍ നല്‍കുന്ന സേവനം മികച്ചതും മാതൃകാപരവുമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാര്‍ഷികാഘോഷവും കാന്‍സര്‍ അവബോധ ക്ലാസും ആശുപത്രി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക ചികിത്സാ സങ്കേതങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുക മാത്രമല്ല ഏറ്റവും മിതമായ നിരക്കിലും, സൗജന്യമായും ചികിത്സാ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സഹകരണ ആശുപത്രികള്‍ നടത്തുന്ന പരിശ്രമം മാതൃകാപരമാണ്. ഏവര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. പണമില്ലാത്തതിന്റെ പേരില്‍  ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവുകയില്ല. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതില്‍ സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ് സഹകരണ ആശുപത്രികളും. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പരമാവധി മെഡിക്കല്‍ വിദ്യാഭ്യാസം കേരളത്തില്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍…

Read More